KeralaLatest NewsNews

കനത്ത മഴയില്‍ കാര്‍ നിയന്ത്രണം വിട്ട് തെന്നി മറിഞ്ഞു, ഡ്രൈവറെ പുറത്തെടുത്തത് കാര്‍ വെട്ടിപ്പൊളിച്ച്

വൈറ്റിലയില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ഡിസയര്‍ കാറാണ് അപകടത്തില്‍ പെട്ടത്.

കൊച്ചി: കനത്ത മഴയില്‍ കാര്‍ നിയന്ത്രണം വിട്ട് തെന്നി മറിഞ്ഞു. അത്താണി- നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡില്‍ ഗോള്‍ഫ് സെന്ററിന് സമീപമാണ് കാറപകടം. വൈറ്റില കുമാരനാശന്‍ റോഡില്‍ താമസിക്കുന്ന നിഥിന്‍ ശര്‍മ്മ മരിച്ചു. രാവിലെ ഏഴരയോടെ ആണ് അപകടം നടന്നത്.

read also: തലമുടി കൊഴിച്ചിൽ തടയാൻ ഇനി നെല്ലിക്ക ഹെയര്‍ മാസ്ക്കുകൾ ഉപയോഗിക്കാം

വൈറ്റിലയില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ഡിസയര്‍ കാറാണ് അപകടത്തില്‍ പെട്ടത്. തെന്നിമറിഞ്ഞ് റോഡരകിലെ മരത്തിലിടിച്ച കാര്‍ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍പ്പെട്ട കാറിനുള്ളില്‍ കുടുങ്ങി കിടന്നിരുന്ന ഡ്രൈവറെ അങ്കമാലി ഫയര്‍ഫോഴ്‌സെത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. നെടുമ്ബാശ്ശേരി പോലീസും, നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button