ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയ്ദ് സലാഹുദ്ദീന്റെ മക്കളെ സര്‍ക്കാര്‍ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനെതിരെ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി. അച്ഛന്റെ പ്രവൃത്തികള്‍ക്ക് മക്കളെ ശിക്ഷിക്കുന്നത് എന്തിനാണെന്ന് മെഹ്ബൂബ ചോദിച്ചു. ഭരണകൂടത്തിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും മെഹ്ബൂബ മുഫ്തി വ്യക്തമാക്കി.
ഉയര്‍ത്തിപ്പിടിക്കേണ്ട ഭരണഘടനയെ കേന്ദ്രസര്‍ക്കാര്‍ ചവിട്ടിമെതിക്കുകയാണെന്ന് മെഹ്ബൂബ പറഞ്ഞു. 11 സര്‍ക്കാര്‍ ജീവനക്കാരെ പുറത്താക്കിയത് കുറ്റകരമാണെന്നും ജമ്മു കശ്മീരിലെ എല്ലാ നയപരമായ തീരുമാനങ്ങളും കശ്മീരിലെ ജനങ്ങളെ ശിക്ഷിക്കുകയെന്ന ഏക ലക്ഷ്യത്തോടെയാണ് നടപ്പാക്കുന്നതെന്നും മെഹ്ബൂബ മുഫ്തി ആരോപിച്ചു.
ഭീകരബന്ധം കണ്ടെത്തിയതിന് പിന്നാലെ ജമ്മു കശ്മീരിലെ 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിവിധ വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്കാണ് ഭീകര ബന്ധമുള്ളതായി കണ്ടെത്തിയത്. സയ്ദ് സലാഹുദ്ദീന്റെ മക്കളായ സയ്ദ് ഷാഖീല്‍, ഷാഹിദ് യൂസുഫ് എന്നിവരാണ് പിരിച്ചുവിട്ടവരിലെ പ്രധാനികള്‍. ഇവരില്‍ ഒരാള്‍ വിദ്യാഭ്യാസ വകുപ്പിലും മറ്റൊരാള്‍ സ്കിംസിലുമാണ് ജോലി ചെയ്തിരുന്നത്. ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ എന്‍ഐഎ നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചിരുന്നു.
രണ്ട് പോലീസ് കോണ്‍സ്റ്റബിള്‍മാര്‍, വിദ്യാഭ്യാസം, കൃഷി, നൈപുണ്യ വികസനം, വൈദ്യുതി, ആരോഗ്യം തുടങ്ങിയ വകുപ്പുകളില്‍ പ്രവര്‍ത്തിച്ചവര്‍ എന്നിവര്‍ക്കാണ് ഭീകര ബന്ധമുള്ളതായി കണ്ടെത്തിയത്. ഇവരില്‍ നാല് പേര് അനന്ത്നാഗ് ജില്ലയില്‍ നിന്നുള്ളവരാണ്. മൂന്ന് പേര് ബുദ്ഗാമില്‍ നിന്നുള്ളവരും പുല്‍വാമ, ശ്രീനഗര്‍, കുപ്വാര എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരെയുമാണ് പിരിച്ചുവിട്ടത്. ജമ്മു കശ്മീര്‍ ഭരണകൂടം നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്തത്.
Post Your Comments