KeralaLatest NewsNews

ടാറ്റാ പവർ കേരളത്തിലേക്കും: പുരപ്പുറ സൗരോർജ്ജ കരാർ ടാറ്റ പവറിന് നൽകി കെഎസ്ഇബി

കൊച്ചി: പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ എംപാനൽമെന്റ് കരാർ ടാറ്റ പവറിന് നൽകി കെഎസ്ഇബി. ആഭ്യന്തര ഉപയോക്താക്കൾക്കായി നടപ്പാക്കുന്ന നാനൂറ് കോടി രൂപ മതിപ്പു വരുന്ന 84 മെഗാവാട്ടിന്റെ പദ്ധതിയുടെ കരാറാണ് കെഎസ്ഇബി ടാറ്റാ പവറിന് നൽകിയത്.

Read Also: ചെഗ്വേരയുടെ ചിത്രം കൈയ്യിലും നെഞ്ചിലും പച്ചക്കുത്തിയതു കൊണ്ട് മാര്‍ക്‌സിസ്റ്റുകാരനാകില്ല

കരാറിന്റെ ഭാഗമായി കെഎസ്ഇബിയുമായി ചേർന്ന് വ്യക്തിഗത വീടുകൾക്കായി കമ്പനി 84 മെഗാവാട്ട് പദ്ധതി നടപ്പാക്കും. മൂന്ന് മുതൽ 10 കിലോവാട്ട് വരെ കപ്പാസിറ്റിയുള്ള സോളാർ പദ്ധതികളാവും ഇത്. റസിഡൽഷ്യൽ, ഹൗസിംഗ് സൊസൈറ്റികൾക്കായി, 11 മുതൽ 100 കിലോവാട്ട് വരെ കപ്പാസിറ്റിയുള്ള സോളാർ പദ്ധതികളിൽ നിന്ന് 20 മെഗാവാട്ട് സൗരോർജ്ജം ഉത്പാദിപ്പിക്കാനുള്ള പദ്ധതിയും നടപ്പാക്കും.

കേന്ദ്ര ന്യൂ & റിന്യൂവബിൾ എനർജി മന്ത്രാലയത്തിന്റെ രണ്ടാം ഘട്ട സബ്സിഡി സൗര സബ്സിഡി സ്‌കീം ഇൻ ഡൊമസ്റ്റിക് സെക്ടർ അനുസരിച്ചാണ് കമ്പനി കരാർ സ്വന്തമാക്കിയത്. വ്യക്തിഗത വീട്ടുടമകളിൽനിന്ന് ഓർഡർ ലഭിച്ചുകഴിഞ്ഞാൽ മൂന്നു മാസത്തിനകം പദ്ധതി കമ്മീഷൻ ചെയ്യണം. 110 മെഗാവാട്ട് പുരപ്പുറ സൗരോർജ്ജ പദ്ധതി നടപ്പാക്കാൻ കമ്പനിയ്ക്ക് ജനുവരി ആറിനാണ് കെഎസ്ഇബിയിൽ നിന്നും അനുമതിപത്രം ലഭിച്ചത്. 274 എംയു ഊർജ്ജമാണ് ഓരോ വർഷവും ഈ പദ്ധതിയിലൂടെ ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നത്.

Read Also: കേരളം കവർച്ചക്കാരുടെ കയ്യിലോ? അതിഥി തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചു: ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണ

84 മെഗാവാട്ട് പുരപ്പുറ സൗരോർജ്ജ പദ്ധതി നടപ്പാക്കുമ്പോൾ ഓരോ വർഷവും 120 എംയു ഊർജ്ജമാണ് ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നത്. പ്രതിവർഷം ഏതാണ്ട് 100 ദശലക്ഷം കിലോഗ്രാം കാർബൺ ഡയോക്സൈഡ് ഒഴിവാക്കാൻ ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button