മുംബൈ: കറന്റ് ബിൽ അടയ്ക്കാത്തതിനാൽ വൈദ്യുതിബന്ധം വിച്ഛേദിക്കാനെത്തിയ ജീവനക്കാരനെ ആൾക്കൂട്ടം തല്ലിക്കൊന്നു. മഹാരാഷ്ട്രയിലെ ഭീവണ്ടി പവർലൂം ടൗണിലാണ് സംഭവം. സ്വകാര്യ വൈദ്യുതി വിതരണ കമ്പനിയുടെ സെക്യൂരിറ്റി ഗാർഡായ തുക്കറാം പവാറാണ് കൊല്ലപ്പെട്ടത്.
വൈദ്യുതി ബിൽ അടയ്ക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് വേണ്ടി ജീവനക്കാരോടൊപ്പം എത്തിയതായിരുന്നു തുക്കാറാം. വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനിടെ ഒരു കൂട്ടം ആളുകൾ സംഘടിച്ചെത്തി അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കൂവെന്ന് പോലീസ് അറിയിച്ചു.
Post Your Comments