ന്യൂഡല്‍ഹി : റഷ്യന്‍ നിര്‍മിത വാക്‌സിനായ സ്പുഡ്‌നിക് ലൈറ്റിന് രാജ്യത്ത് മൂന്നാം ഘട്ട പരീക്ഷണം നടത്തുന്നതിന് ഇന്ത്യ അനുമതി നിഷേധിച്ചു. റഷ്യന്‍ വാക്‌സിന്‍ ഇന്ത്യയില്‍ പരീക്ഷണം നടത്താന്‍ ഡോ റെഡ്ഡീസ് ലാബാണ് അനുമതി ചോദിച്ചിരുന്നത്. അപേക്ഷ പരിഗണിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച സബ്ജക്റ്റ് എക്‌സ്പെര്‍ട്ട് കമ്മിറ്റി (എസ് ഇ സി) കഴിഞ്ഞ ദിവസം കൂടിയ മീറ്റിംഗിലാണ് ഈ തീരുമാനമെടുത്തത്.
മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നതിനാവശ്യമായ ശാസ്ത്രീയ തെളിവുകളുടെ അഭാവമാണ് സ്പുട്‌നിക് ലൈറ്റിന് തിരിച്ചടിയായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സ്പുട്‌നിക് അഞ്ച് ഇന്ത്യയില്‍ ഉപയോഗിക്കുന്നുണ്ട്. സ്പുട്‌നിക് ലൈറ്റ് ഒറ്റ ഡോസ് മാത്രം വേണ്ടിവരുന്ന വാക്‌സിനാണ്. പ്രധാനമായും സ്പുട്‌നിക് അഞ്ചിലെ ആദ്യ ഡോസില്‍ ഉപയോഗിക്കുന്ന ഘടകങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്.
Post Your Comments