ഏപ്രിൽ ഒന്നിന് ശേഷം കോവിഡ് ബാധിച്ചവർക്ക് കൈത്താങ്ങുമായി കേന്ദ്ര സർക്കാർ. എസ്.ബി.ഐ, ‘കവച്’ എന്ന പേരിൽ നടപ്പാക്കുന്ന വായ്പാ പദ്ധതി കോവിഡ് ബാധിതരെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനുള്ളതാണ്. ഈട് ഇല്ലാതെ 25,000 മുതൽ 5 ലക്ഷം രൂപ വരെ ‘കവച്’ പദ്ധതി പ്രകാരം വായ്പ കിട്ടും. 8.5 ശതമാനം പലിശയ്ക്ക് കിട്ടുന്ന പണം 60 മാസങ്ങൾ കൊണ്ട് തിരിച്ചടച്ചാൽ മതി.
‘ഏപ്രിൽ ഒന്നിന് ശേഷം കോവിഡ് ബാധിച്ച ആളാണോ നിങ്ങൾ? എങ്കിൽ കേന്ദ്ര സർക്കാരിന്റെ സഹായ ഹസ്തം നിങ്ങളുടെ നേർക്ക് നീളുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ, ‘കവച്’ എന്ന പേരിൽ നടപ്പാക്കുന്ന വായ്പാ പദ്ധതി കോവിഡ് ബാധിതരെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ ഉള്ളതാണ്. ഈട് ഇല്ലാതെ 25,000 മുതൽ 5 ലക്ഷം രൂപ വരെ ‘കവച്’ പദ്ധതി പ്രകാരം വായ്പ കിട്ടും. ശമ്പളക്കാർക്കും പെൻഷൻ വാങ്ങുന്നവർക്കും വരെ വായ്പയ്ക്ക് അർഹത ഉണ്ട്. 8.5 ശതമാനം പലിശയ്ക്ക് കിട്ടുന്ന പണം 60 മാസങ്ങൾ കൊണ്ടാണ് തിരിച്ചടയ്ക്കേണ്ടത്. ആദ്യ 3 മാസം മൊറോട്ടോറിയം ഉള്ളതിനാൽ ഫലത്തിൽ 57 മാസം കൊണ്ട് അടയ്ക്കണം. കോവിഡ് ചികിത്സയ്ക്ക് ചെലവായ പണം നൽകാനും വായ്പ ഉപയോഗിക്കാം. പ്രോസസ്സിംഗ് ഫീ ഇല്ല എന്നതും ഈ വായ്പയുടെ പ്രത്യേകതയാണ്’, ബിജെപി നേതാവ് സന്ദീപ് വാചസ്പതി ഫേസ്‌ബുക്കിൽ കുറിച്ചു.
Post Your Comments