KeralaCinemaLatest NewsNews

കല്യാണമല്ല ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം: സിത്താര കൃഷ്ണ കുമാർ

കൊച്ചി: സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് കിരണിന്റെ നിരന്തര ഉപദ്രവം സഹിക്കാൻ കഴിയാതെ ആത്മഹത്യ ചെയ്ത വിസ്മയുടെ വാർത്ത ഏറെ ഞെട്ടലോടെയാണ് ലോകം അറിഞ്ഞത്. ഈ സംഭവത്തിൽ സ്ത്രീധനം സംബന്ധിച്ചും, ഭർത്യപീഡനം സംബന്ധിച്ചും വലിയ ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്.

നിരവധി ആളുകളാണ് പ്രതികരണവുമായി മുന്നോട്ട് വരുന്നത്. മാതാപിതാക്കൾക്കുള്ള ഒരു മുന്നറിയിപ്പ് പോലെയാണ് ഗായിക സിത്താര കൃഷ്ണ കുമാർ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

സിത്താര കൃഷ്ണ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

‘പെൺകുഞ്ഞുങ്ങളെ പഠിപ്പിക്കാൻ അനുവദിക്കൂ, യാത്ര ചെയ്യാൻ അനുവദിക്കു, സഹിക്കു, ക്ഷമിക്കു എന്നു പറഞ്ഞു പഠിപ്പിക്കലല്ല വേണ്ടത്. ഉള്ളതും ഇല്ലാത്തതുമായ പണം കൊണ്ട് സ്വർണവും പണവും ചേർത്ത് കൊടുത്തയക്കൽ തെറ്റാണെന്ന് എത്ര തവണ പറയണം.

Read Also:- ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്ക് മോശം തുടക്കം

പ്രിയപ്പെട്ട പെൺകുട്ടികളെ… കല്യാണത്തിനായി സ്വർണം വാങ്ങില്ലെന്ന് നിങ്ങൾ ഉറപ്പിച്ചു പറയൂ, സ്ത്രീധനം ചോദിക്കുന്നവരെ ജീവിതത്തിൽ വേണ്ടെന്ന് പറയൂ. പഠിപ്പും ജോലിയും, പിന്നെ അതിലേറെ സന്തോഷവും സമാധാനവുമാണ് വലുതെന്ന് ഉറക്കെ പറയു!!! കല്യാണമല്ല ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം’

shortlink

Related Articles

Post Your Comments


Back to top button