Latest NewsKeralaNews

ബേപ്പൂരിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനൊരുങ്ങി മന്ത്രി മുഹമ്മദ് റിയാസ്

ജനങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമായിരിക്കും മാസ്റ്റർ പ്ലാനിന് അന്തിമരൂപം നൽകുക

തിരുവനന്തപുരം: ബേപ്പൂരിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനായുള്ള സമഗ്ര പദ്ധതിയിലേക്ക് ജനങ്ങൾക്കും നിർദ്ദേശം അയക്കാൻ അവസരം. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. ബേപ്പൂരിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായുള്ള പദ്ധതിയ്ക്ക് രൂപം നൽകാൻ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനിച്ചത്.

Read Also: കോണ്‍ഗ്രസ് ടൂള്‍ കിറ്റ് കേസ്: ട്വിറ്ററിന്റെ ഇന്ത്യന്‍ എംഡിയെ ചോദ്യം ചെയ്ത് ഡല്‍ഹി പോലീസ്, കുടുങ്ങുന്നത് ആരൊക്കെ?

പദ്ധതിയ്ക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ ഡിസൈനേർസ് ഇന്ത്യയുടെ കേരള ചാപ്റ്റർ തയ്യാറാക്കിയ കരട് രൂപരേഖയും യോഗത്തിൽ അവതരിപ്പിച്ചിരുന്നു. സംയോജിത വികസനത്തിനായി പദ്ധതിയെ തുറമുഖവും അനുബന്ധ വികസനവും, ഹാർബറും അനുബന്ധ വികസനവും, ഉത്തരവാദിത്ത ടൂറിസം, കമ്മ്യൂണിറ്റി വികസന പദ്ധതി എന്നീ നാല് മേഖലകളായി തരംതിരിച്ചിട്ടുണ്ട്. റോഡ് വീതികൂട്ടൽ, റെയിൽ കണക്റ്റിവിറ്റി, കണ്ടെയ്നർ ടെർമിനൽ തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.

ഹാർബർ അനുബന്ധ വികസനത്തിൽ അന്താരാഷ്ട്ര ഫിഷിംഗ് ഹാർബർ, ഫിഷിംഗ് സ്‌കിൽ ഡെവലപ്മെന്റ് സെന്റർ തുടങ്ങിയ പദ്ധതികളുണ്ടാവും. ടൂറിസം വികസന മേഖലയിൽ ടൈൽ ഫാക്ടറികളെ ഉപയോഗപ്പെടുത്തിയുള്ള വികസനം, മാരിടൈം മ്യൂസിയം, ഉരു മ്യൂസിയം തുടങ്ങിയവയാണ് ഉദ്ദേശിക്കുന്നത്. കമ്മ്യൂണിറ്റി വികസന പദ്ധതിയിൽ വീട് നിർമാണം, ഫുട്ബോൾ സ്റ്റേഡിയം, പ്രാദേശിക കരകൗശലവും നൈപുണ്യവും തുടങ്ങിയവ ലക്ഷ്യമിടുന്നു. ജനങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷമായിരിക്കും മാസ്റ്റർ പ്ലാനിന് അന്തിമരൂപം നൽകുകയെന്ന് മന്ത്രി അറിയിച്ചു.

Read Also: നടി സാന്ദ്രാ തോമസിനെ ഐസിയുവിൽ പ്രവേശിപ്പിച്ചു

ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ dckzkprojects@gmail.com എന്ന മെയിൽ ഐ ഡിയിലേക്ക് അയക്കാം. Nammude Kozhikode എന്ന ആപ്പിലും അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ അവസരമുണ്ട്. ആപ്പിലെ Suggest എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് അഭിപ്രായം രേഖപ്പെടുത്താം. സോഷ്യൽ മീഡിയയിൽ രേഖപ്പെടുത്തുന്ന നിർദ്ദേശങ്ങളും പരിഗണിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button