തിരുവനന്തപുരം: താമസയോഗ്യമല്ലാതെ നശിക്കുന്നത് വിലമതിക്കാനാവാത്ത പുരാതന മന്ത്രിമന്ദിരങ്ങള്‍. അറ്റകുറ്റപ്പണി പൂര്‍ത്തിയാകാത്തതോടെ ഔദ്യോഗിക വസതിയിലേക്ക് മാറാനാവാതെ 14 മന്ത്രിമാരും പ്രതിപക്ഷനേതാവുമാണ് ഗസ്റ്റ് ഹൗസുകളിലും എം.എല്‍.എ ഹോസ്റ്റലിലും സ്വന്തം വീടുകളിലുമായി തങ്ങുന്നത്. സംസ്ഥാനത്ത് എന്തു ചിലവിനും പണം നല്‍കേണ്ട ധനമന്ത്രി കെ .എന്‍.ബാലഗോപാല്‍ താമസിക്കേണ്ട മന്ത്രി മന്ദിരമായ പൗര്ണമിക്കുള്ളിലെ ഭിത്തികള്‍ ചോര്‍ന്ന് കിടപ്പുമുറിയില്‍ കിടക്കാന്‍ പോലും കഴിയാത്ത അവസ്ഥ. ഒരു മന്ത്രി മന്ദിരമെന്ന് പറയാനേ കഴിയില്ല. ആര്‍ഭാടം നടത്തി മന്ദിരം മോടിപിടിപ്പിച്ചെന്ന ആക്ഷേപത്തില്‍ നിന്ന് തലയൂരാന്‍ ഒന്നാം പിണറായി മന്ത്രിസഭയിലേ ഒരോ മന്ത്രിയും മല്ത്സരിച്ചതോടെ നശിച്ചത് എന്തു വിലകൊടുത്തും കാത്തുസൂക്ഷിക്കേണ്ട ഇത്തരത്തിലുള്ള പുരാതന മന്ദിരങ്ങളാണ്. അതിന്റെ ഫലം അനുഭവിക്കുന്നത് ഈ മന്ത്രിസഭയിലെ മന്ത്രിമാരും.
എന്നാൽ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തേണ്ട പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആര്‍ഭാട ആരോപണം ഭയന്ന് ഇപ്പോഴും അറ്റകുറ്റപ്പണിക്ക് മടിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് മന്ത്രിമന്ദിരങ്ങളാണ് കൃത്യമായ അറ്റകുറ്റപ്പണി നടത്താതെ കൂടുതലും നശിക്കുന്നത്. ദേവസ്വം മന്തി കെ രാധാകൃഷ്ണനും ജലവിഭവമന്ത്രി റോഷി അഗസ്റ്റിനും എം.എല്‍.എ ഹോസ്റ്റലിലും മന്ത്രി വി.എന്‍.വാസവന് മകളുടെ വീട്ടിലുമാണ് താമസം. മന്മോഹന് ബംഗ്ലാവില്‍ താമസിക്കേണ്ട ഗതാഗമന്ത്രി ആന്‍ണി രാജു സ്വന്തം വീട്ടില്‍ നിന്നാണ് ഓഫീസിലെത്തുന്നത്.
അതേസമയം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഓദ്യോഗിക വസതിയിലേക്ക് മാറാന്‍ ഇനിയും താമസമെടുക്കും. അറ്റകുറ്റപ്പണിക്ക് സമര്‍പ്പിച്ച വലിയ ടെന്‍ഡര്‍ തുക കണ്ട് മന്ത്രിമാര്‍ ഇത്തവണയും പിന്മാറിയാല് ഇല്ലാതാവുക എക്കാലവും സംരക്ഷിക്കേണ്ട മന്ദിരങ്ങളാവും. ഭക്ഷ്യമന്ത്രി താമസിക്കേണ്ട രാജ് ഭവന് സമീപമുള്ള അജന്തയില്‍ കാലങ്ങളായി ഫലപ്രദമായ അറ്റകുറ്റപ്പണി നടന്നിട്ട്. കൃഷി മന്ത്രി പി പ്രസാദ് താമസിക്കേണ്ട നന്തന്‍കോട് ലിന്‍സ് ഹസ്റ്റിലേ മിക്കമുറികളും നശിച്ച അവസ്ഥയിലാണ്. മരപ്പട്ടിയുടെയും എലിയുടെയും ശല്യം വേറെയും. പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിന്റെയും അവസ്ഥ വ്യത്യസ്തമല്ല.
Post Your Comments