കോഴിക്കോട് : ലോക്ക്ഡൗൺ ഇളവുകളിൽ ആരാധനാലയങ്ങളെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധവുമായി മുസ്ലിം സംഘടനകൾ. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ , ജമാഅത്തെ ഇസ്ലാമി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ, വിസ്ഡം മുസ്ലിം ഓർഗനൈസേഷൻ, കേരള നദ്വത്തുൽ മുജാഹിദീൻ, ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ എന്നീ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
കോവിഡിനെ പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ നിരവധി ഇളവ് വരുത്തിയിട്ടും ആരാധനാലയങ്ങള്‍ തുറക്കാനാവശ്യമായ സൗകര്യങ്ങള്‍ ചെയ്യാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് പറഞ്ഞു. സര്‍ക്കാര്‍ എത്രയും പെട്ടെന്ന് വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Also : കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത: കടല്‍ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ്
ആരാധനാലയങ്ങൾക്കുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കാത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി പറഞ്ഞു. ബാറുകൾക്ക് പോലും പ്രവർത്തനാനുമതി നൽകിയപ്പോൾ വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരത്തിന് പോലും ഇളവ് അനുവദിക്കാതിരുന്നത്എന്ത് കാരണത്താൽ ആണെന്ന് സർക്കാർ വ്യക്തമാക്കണം.ഇക്കാര്യത്തിൽ സർക്കാരിൻറെ ഭാഗത്തുനിന്നും അടിയന്തരമായ തീരുമാനം ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Read Also : തിരിച്ചു വരാനാവാതെ അസമില്‍ കുടുങ്ങിയ ടൂറിസ്റ്റ് ബസിലെ ജീവനക്കാരന് ആത്മഹത്യ ചെയ്തു
ആരാധനാലയങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിയ്ക്ക് മുഖ്യധാരാ മതസംഘടനകളെല്ലാം നിവേദനം നൽകിയിരുന്നു. എന്നിട്ടും വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അതിനെക്കുറിച്ച് യാതൊന്നും സൂചിപ്പിക്കാതിരുന്നത് വലിയൊരു വിഭാഗം ജനങ്ങളുടെ ആവശ്യങ്ങളെ അവഗണിക്കലാണെന്നു വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജന:സെക്രട്ടറി ടി കെ അഷ്റഫ് പറഞ്ഞു. പൊതുഗതാഗതം, ഷോപ്പുകൾ, ബാങ്കുകൾ, സ്വകാര്യ -സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലൊക്കെ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരാധനാലയങ്ങളുടെ കാര്യത്തിൽ മാത്രം ഇളവനുവദിക്കാതെ ബോധപൂർവമായി അവഗണിച്ച മുഖ്യമന്ത്രിയുടെ നിലപാട് തികച്ചും പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments