തിരുവനന്തപുരം: കസ്റ്റഡിയിലുള്ള പ്രതികളുടെ ആന്തരികാവയവങ്ങളുടെ വൈദ്യപരിശോധന സംബന്ധിച്ച് ആരോഗ്യ ഡയറക്ടർ പുറത്തിറക്കിയ സർക്കുലർ മരവിപ്പിച്ചു. പൊലീസ്-ജയിൽ വകുപ്പുകളുടെ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. പ്രതികളുടെ ആന്തരിക അവയവങ്ങൾ ഉൾപ്പെടെ വിശദമായ പരിശോധന നടത്തി പരിക്കുകൾ ഇല്ലെന്ന് ഉറപ്പാക്കണമെന്നായിരുന്നു ആരോഗ്യ ഡയറക്ടർ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിരുന്നത്. ഇത് അപ്രയോഗിക നിർദ്ദേശമാണെന്ന് പൊലീസ് നിലപാടെടുക്കുകയായിരുന്നു.
Read Also: അതിവേഗത്തില്‍ ട്രെയിൻ എത്തുമ്പോഴും പാളത്തിൽ യുവാവിന്റെ അഭ്യാസപ്രകടനം: രക്ഷപ്പെട്ടത് തലനാരിഴക്ക്
ആരോഗ്യവകുപ്പ് ഡയറക്ടറുടെ സർക്കുലർ നടപ്പാക്കുന്നതിൽ അസൗകര്യം അറിയിച്ച് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് നേരത്തെ രംഗത്തെത്തിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം ആഭ്യന്തര വകുപ്പിന് കത്ത് നൽകുകയും ചെയ്തിരുന്നു. പല സർക്കാർ ആശുപത്രികളിലും പരിശോധനയ്ക്ക് സൗകര്യം ഇല്ലെന്നാണ് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
വൃക്ക പരിശോധന, അൾട്രാസൗണ്ട് സ്കാൻ അടക്കം അഞ്ച് പരിശോധന കസ്റ്റഡിയിലുള്ള പ്രതികൾക്ക് നടത്തണമെന്നായിരുന്നു സർക്കുലറിൽ വ്യക്തമാക്കിയിരുന്നത്. തടവുകാരുടെ ജയിൽ പ്രവേശനം സംബന്ധിച്ച ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മീഷൻ റിപ്പോർട്ടിലിലെ നിർദ്ദേശം കണക്കിലെടുത്തായിരുന്നു ആരോഗ്യവകുപ്പിന്റെ ഉത്തരവ്.
Post Your Comments