ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്സിനുകളായ കൊവിഷീല്‍ഡ്, കൊവാക്സിന് കുത്തിവയ്പ്പെടുത്തവരില്‍ തീവ്രതയേറിയ ഡെല്‍റ്റാ വേരിയന്റ് കോവിഡ് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വാക്സിന് എടുത്തവരില്‍ കൊവിഡ് ഡെല്‍റ്റാ വേരിയന്റിന് (ബി 1.617.2) വരാന്‍ കഴിയുമെന്ന ഞെട്ടിക്കുന്ന കണ്ടെത്തലാണ് എയിംസ് കണ്ടെത്തിയിരിക്കുന്നത്. ഡല്‍ഹി എയിംസ് സംഘം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുളളത്. വാക്സിന് എടുത്തവരിലും കൊവിഡ് രോഗം സ്ഥിരീകരിക്കുന്നത് ഈ വേരിയന്റ് കാരണമാണ്.
Read Also : സൗജന്യമായി വാക്സിന് നല്‍കാനുള്ള കേന്ദ്രതീരുമാനത്തിനു പിന്നില്‍ എസ്എഫ്ഐ : വി.ശിവദാസന്‍ എംപി
63 പേരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇതില്‍ 36 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും 27 പേര്‍ക്ക് ഒറ്റ ഡോസുമാണ് നല്‍കിയത്. ഇതില്‍ 10 പേര്‍ക്ക് കൊവിഷീല്‍ഡും 53 പേര്‍ക്ക് കൊവാക്സിനുമാണ് നല്‍കിയത്. ഇവരില്‍ 41 പേര് പുരുഷന്മാരും 22 സ്ത്രീകളുമാണ്.
രണ്ട് ഡോസ് എടുത്തവരില്‍ 60 ശതമാനം പേരിലും ഒറ്റഡോസ് എടുത്തവരില്‍ 77 ശതമാനം പേരിലും ഡെല്‍റ്റാ വേരിയന്റ് സാന്നിദ്ധ്യം കണ്ടെത്തി. വാക്സിനെടുത്തവരിലും തലവേദന, ഉയര്‍ന്ന അളവിലെ പനി, ശ്വാസതടസം എന്നിവ നേരിട്ടവരില്‍ നിന്നെടുത്ത സാമ്പിളുകള്‍ പഠിച്ചപ്പോഴാണ് ഈ കണ്ടെത്തല്‍.
Post Your Comments