ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിനിടയിലും നിർണായക നേട്ടം കരസ്ഥമാക്കി ഇന്ത്യ. മെയ് മാസത്തിൽ 102709 കോടി രൂപയാണ് രാജ്യത്ത് നിന്നും പിരിച്ചെടുത്ത ചരക്ക് സേവന നികുതി. തുടർച്ചയായ എട്ടാമത്തെ മാസമാണ് ഒരു ലക്ഷം കോടിയിലേറെ നികുതി വരുമാനം ഇന്ത്യ നേടുന്നത്.
Read Also: സര്‍ക്കാരിന്റെ കോവിഡ് കിറ്റില്‍ പ്രതിരോധമരുന്നായി പതഞ്ജലിയുടെ ‘കൊറോണില്‍’: കോടതിയലക്ഷ്യമെന്ന് ഐ.എം.എ
ഏപ്രിൽ മാസത്തിൽ 1.41 ലക്ഷം കോടി രൂപയായിരുന്നു ജിഎസ്ടി വരുമാനം. ഒരു മാസത്തിലെ ജിഎസ്ടി വരുമാനത്തിലെ സർവകാല റെക്കോർഡായിരുന്നു ഇത്. ഇതിൽ സെൻട്രൽ ജിഎസ്ടി 17592 കോടി രൂപയും സ്റ്റേറ്റ് ജിഎസ്ടി 22653 കോടിയുമായിരുന്നു. മാർച്ച് മാസവുമായി താരതമ്യം ചെയ്യുമ്പോൾ ഏപ്രിൽ മാസത്തെ ജിഎസ്ടി വരുമാനം 14 ശതമാനം കൂടുതലായിരുന്നു ഏപ്രിൽ മാസത്തേത്. ഏപ്രിൽ മാസം ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം മാർച്ച് മാസത്തെ സമാന സ്രോതസുകളിൽ നിന്നുള്ള വരുമാനത്തേക്കാൾ 21 ശതമാനം കൂടുതലായിരുന്നു.
Read Also: മുരളീധരന് തെരഞ്ഞെടുപ്പിന്റെ പേരില്‍ പിരിച്ചത് 10 കോടി, ആ കണക്ക് എവിടെയെന്ന് കെ.സുരേന്ദ്രന്റെ ചോദ്യം
മെയ് മാസം ജിഎസ്ടി വരുമാനത്തിൽ ചെറിയ ഇടിവ് ഉണ്ടായിട്ടുണ്ട്. കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതാണ് വരുമാനം കുറയാനുള്ള കാരണം. എന്നാൽ മെയ് മാസത്തിൽ ചരക്കുകൾ ഇറക്കുമതി ചെയ്തതിൽ നിന്നുള്ള വരുമാനം 56 ശതമാനം വർധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
Post Your Comments