ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗവ്യാപനത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 68 ശതമാനത്തിന്റെകുറവുണ്ടായിട്ടുണ്ടെന്നാണ് കേന്ദ്രം അറിയിക്കുന്നത്. ഇതോടൊപ്പം രോഗമുക്തി നിരക്ക് ഉയരുന്നത് പ്രതീക്ഷ നല്‍കുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
Read Also : ദക്ഷിണേന്ത്യയ്ക്ക് ആശ്വാസം പകര്‍ന്ന് ഓക്‌സിജന്‍ എക്‌സ്പ്രസുകള്‍; കണക്കുകള്‍ ഇങ്ങനെ
മേയ് മാസം ഏഴാം തീയതിയിലെ കണക്കുമായി തട്ടിച്ചുനോക്കിയാണ് കേന്ദ്രം ഈ നിഗമനത്തിലെത്തിയത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഈ ദിവസമാണ്. മേയ് ഏഴിനെ അപേക്ഷിച്ച് പ്രതിദിന കൊവിഡ് രോഗികളില്‍ 68 ശതമാനത്തിന്റെ കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. പുതിയ കേസുകളില്‍ 66 ശതമാനവും അഞ്ചു സംസ്ഥാനങ്ങളില്‍ നിന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
22 കോടി 41 ലക്ഷം പേര്‍ക്ക് ഇതുവരെ കൊവിഡ് വാക്‌സിന്‍ നല്‍കിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരു ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണത്തില്‍ അമേരിക്കയെക്കാള്‍ മുന്നിലാണ് ഇന്ത്യ.
Post Your Comments