Latest NewsIndia

കൊവിഡിനെ പിടിച്ചുകെട്ടാന്‍ കർശന നിലപാടുമായി മോദി സര്‍ക്കാര്‍; ദിനംപ്രതി ഒരു കോടി ജനങ്ങള്‍ക്ക് വീതം വാക്‌സിന്‍

രാജ്യത്ത് വിതരണം ചെയ്യുന്ന കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവ വിതരണം ചെയ്യുന്ന സെറം ഇന്‍സ്‌റ്റി‌റ്റ്യൂട്ടും ഭാരത് ബയോടെകും കൂടുതല്‍ വാക്‌സിനുകള്‍ ഈ സമയത്ത് എത്തിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ

ന്യൂഡല്‍ഹി: കൊവിഡ് രോഗത്തെ പിടിച്ചുകെട്ടാന്‍ കഠിന പ്രയത്നങ്ങളും കർശന നിലപാടുകളുമായി രംഗത്തുണ്ട് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മിക്ക സംസ്ഥാനങ്ങളിലും പ്രശ്‌നമായ വാക്‌സിനേഷന്റെ വേഗം കൂട്ടുന്നതിന് സര്‍ക്കാര്‍ തീരുമാനമായി. ‘ഓഗസ്‌റ്റ് മാസത്തോടെ മാസം 20 മുതല്‍ 25 കോടി ഡോസ് വാക്‌സിന്‍ നല്‍കാനാകും. പ്രതിദിനം ഒരുകോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുകയാണ് ലക്ഷ്യം’ കൊവിഡ് വാക്‌സിനേഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ ചെയര്‍മാനായ എന്‍. കെ അറോറ പറയുന്നു.

രാജ്യത്ത് കൊവിഷീൽഡും കോവാക്സിനും വിതരണം ചെയ്യുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത്‌ ബയോടെക്കും കൂടുതൽ വാക്സിനുകൾ ഈ സമയത്ത് എത്തിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ആ സമയത്ത് തന്നെ റഷ്യയുടെ സ്‌പുട്‌നിക്ക് 5 വാക്‌സിനും രാജ്യത്ത് നിര്‍മ്മിച്ചുതുടങ്ങും. ഇതോടെ വാക്‌സിന്‍ ക്ഷാമത്തിന് പരിഹാരമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്ക്കൂട്ടുന്നു. ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ കൂടി എത്തിയാല്‍ ഈ സമയം കൂടുതല്‍ വാക്‌സിന്‍ നല്‍കാനാകും.

read also: ലഡാക്കില്‍ കൂടുതല്‍ ചൈനീസ് സൈനികര്‍ മരിച്ചെന്നു വെളിപ്പെടുത്തിയ ബ്‌ളോഗറെ ചൈന ജയിലിലടച്ചു

ഇതുവരെ 23 കോടി ഡോസ് വാക്‌സിനുകളാണ് സര്‍ക്കാര്‍ വിതരണം ചെയ്‌തത്. 21.5 കോടിയാണ് ഇതുവരെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഇതില്‍ നിന്നും ഉപയോഗിച്ചത്. അതേസമയം രാജ്യത്ത് കൊവി‌ഡ് രണ്ടാം തരംഗം ശക്തി കുറഞ്ഞുവരികയാണ്. 24 മണിക്കൂറിനിടെ 1,24,510 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 51 ദിവസത്തിനിടെ ഏ‌റ്റവും കുറഞ്ഞ കണക്ക്. 2795 പേര്‍ മരണമടഞ്ഞു. ആകെ 2.81 കോടി ജനങ്ങള്‍ രോഗബാധിതരായി. ഇവരില്‍ 2.59 കോടി ജനങ്ങള്‍ രോഗമുക്തി നേടി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button