കവരത്തി: സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി ലക്ഷദ്വീപ്. എഡിഎമ്മിന്റെ അനുമതി ഉള്ളവർക്ക് മാത്രമായിരിക്കും നാളെ മുതൽ ദ്വീപിലേക്ക് സന്ദർശനാനുമതി ലഭിക്കുക. നിലവിൽ ദ്വീപിൽ സന്ദർശനത്തിനെത്തിയവർക്ക് പാസ് നീട്ടണമെങ്കിലും എഡിഎമ്മിന്റെ അനുമതി ആവശ്യമാണ്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ലക്ഷദ്വീപിൽ സന്ദർശന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ മുൻ അഡ്മിനിസ്‌ട്രേറ്റർ ഉമേഷ് സൈഗാൾ രൂക്ഷ വിമർശനം ഉന്നയിച്ചു. അഡ്മിനിസ്‌ട്രേറ്ററുടെ പുതിയ തീരുമാനങ്ങൾ ദ്വീപിലെ സമാധാന അന്തരീക്ഷം തകർക്കുമെന്ന് ഉമേഷ് സൈഗാൾ ആരോപിച്ചു. ഗുണ്ട ആക്ടും അംഗനവാടികൾ അടച്ചു പൂട്ടിയതും ഉദ്യോഗസ്ഥരെ മാറ്റിയതും മത്സ്യത്തൊഴിലാളികളുടെ ഷെഡുകൾ പൊളിച്ചതും തെറ്റായ നടപടികളാണെന്നും അഡ്മിനിസ്‌ട്രേറ്റർക്ക് പ്രത്യേക അജണ്ടയുള്ളതായി സംശയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അദ്ദേഹം കത്തയക്കുകയും ചെയ്തു.
Read Also: മദ്യശാലകൾക്ക് പ്രത്യേക പരിഗണന നൽകില്ല; മദ്യവർജനം തന്നെയാണ് എൽഡിഎഫ് നിലപാടെന്ന് എം വി ഗോവിന്ദൻ
Post Your Comments