Latest NewsNewsInternational

രഹസ്യകരാറില്‍ ഒപ്പുവച്ചാല്‍ ഒരു മില്യണ്‍ ഡോസ് വാക്‌സിന്‍ നല്‍കാം; നേപ്പാളിനെ പ്രതിസന്ധിയിലാക്കി ചൈന

ചൈനീസ് വാക്‌സിനുകള്‍ ലഭിക്കണമെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താത്ത കരാറില്‍ ഒപ്പുവെക്കണമെന്ന നിര്‍ദ്ദേശമാണ് ചൈന മുന്നോട്ടുവെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാഠ്മണ്ഡു: നേപ്പാളിനെ പ്രതിസന്ധിയിലാക്കി ചൈനയുടെ കുതന്ത്രം. രഹസ്യകരാറില്‍ ഒപ്പുവച്ചാല്‍ ഒരു മില്യണ്‍ ഡോസ് വാക്‌സിന്‍ നല്‍കാമെന്ന വാദവുമായാണ് ചൈന ഇപ്പോൾ നേപ്പാളിനെ സമീപിച്ചിരിക്കുന്നത്. നേപ്പാള്‍ പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരിയുമായി ഫോണില്‍ നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് ഒരു മില്യണ്‍ ഡോസ് കൊറോണ വാക്സിന്‍ നേപ്പാളിന് നല്‍കാമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് അറിയിച്ചു. എന്നാല്‍, ചൈനീസ് വാക്‌സിനുകള്‍ ലഭിക്കണമെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താത്ത കരാറില്‍ ഒപ്പുവെക്കണമെന്ന നിര്‍ദ്ദേശമാണ് ചൈന മുന്നോട്ടുവെച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read Also: ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം, വിശദ അന്വേഷണം വേണമെന്ന് അറബ് രാജ്യങ്ങള്‍ : വിയോജിപ്പ് രേഖപ്പെടുത്തി അമേരിക്ക

അതേസമയം കരാര്‍ ഒപ്പിട്ടതിനുശേഷം മാത്രമേ കമ്പനി വാക്‌സിന്റെ അളവ്, വില, ഡെലിവറി ഷെഡ്യൂള്‍ എന്നിവയെക്കുറിച്ച്‌ നേപ്പാളിനെ അറിയിക്കൂ എന്നതാണ് പ്രധാന പ്രശ്‌നം. സിനോഫാര്‍മില്‍ നിന്ന് ഈ കരാറില്‍ ഒപ്പ് വയ്ക്കാനുള്ള നിര്‍ദ്ദേശം നേപ്പാള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്ന് നേപ്പാള്‍ ആരോഗ്യ സേവന വകുപ്പ് ഡയറക്ടര്‍ ജനറല്‍ ദിപേന്ദ്ര രാമന്‍ സിംഗ് പറഞ്ഞു. മാത്രമല്ല നേപ്പാളിനെ സംബന്ധിച്ചിടത്തോളം പ്രതിരോധ മേഖലയിലല്ലാതെ മറ്റൊരു മേഖലകളിലും ഇത്തരത്തില്‍ രഹസ്യ സ്വഭാവമുള്ള കരാറില്‍ ഏര്‍പ്പെടാറില്ല. ലോക ബാങ്ക്, ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്ക് തുടങ്ങിയ ഏജന്‍സികളില്‍ സഹായങ്ങള്‍ ലഭിക്കണമെങ്കില്‍ പോലും നേപ്പാള്‍ സംഭരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറണം . അതുകൊണ്ട് തന്നെ വാക്‌സിന്‍ നല്‍കാനായി ചൈന മുന്നോട്ട് വച്ചിരിക്കുന്ന കരാര്‍ നേപ്പാളിനെ ഏറെ പ്രതിസന്ധിയിലാക്കുകയാണ് .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button