ബെംഗളൂരു: ബംഗളൂരുവില്‍ 22 കാരിയെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിന് മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്ന് സൂചന. ചോദ്യം ചെയ്യലില്‍ പ്രതികളുടെ രഹസ്യനീക്കങ്ങള്‍ സംബന്ധിച്ച് സൂചന കിട്ടിയെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ് പറഞ്ഞു. മനുഷ്യക്കടത്ത് സംഘത്തില്‍പ്പെട്ടവരാണ് പ്രതികള്‍. ഇവരില്‍ നിന്ന് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Read Also :ലക്ഷദ്വീപിൽ നടപ്പാക്കുന്ന നടപടികളിൽ ദ്വീപ് നിവാസികൾക്കിടയിൽ ഹിതപരിശോധന നടത്തണം; ഹൈദരലി ശിഹാബ് തങ്ങൾ
അതേസമയം, ബെംഗളൂരു കേസുമായി ബന്ധപ്പെട്ട് ചില സുപ്രധാന വിവരങ്ങള്‍ ലഭിച്ചുവെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു. മറ്റു സംസ്ഥാനങ്ങള്‍ക്കും വിവരം കൈമാറിയിട്ടുണ്ട്. സംഘത്തില്‍പ്പെട്ട ചിലര്‍ കേരളത്തിലുണ്ടെന്നാണ് പ്രതികള്‍ പറഞ്ഞതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
22കാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്യുകയും സ്വകാര്യ ഭാഗങ്ങളില്‍ കുപ്പി കയറ്റുകയും ചെയ്ത സംഭവം വന്‍ വിവാദമായിരുന്നു. ഇതിനിടെ അറസ്റ്റിലായ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയും ഇവരെ പോലീസ് കാലിന് വെടിവച്ച് വീഴ്ത്തുകയും ചെയ്തു. . ഇരുവരും ചികില്‍സയിലാണ്. വ്യാഴാഴ്ചയാണ് രണ്ട് യുവതികള്‍ ഉള്‍പ്പെടെ ആറ് പ്രതികളെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്ത്. ഇവരെ ചോദ്യം ചെയ്തതിന് ശേഷം തെളിവെടുപ്പിന് പീഡനം നടന്ന സ്ഥലത്ത് എത്തിച്ചത് ഇന്ന് രാവിലെയാണ്.
അറസ്റ്റിലായ പ്രതികളും ബലാത്സംഗത്തിനിരയായ യുവതിയും ബംഗ്ലാദേശില്‍ നിന്നുള്ളവരാണ്.
ആറ് ദിവസം മുമ്പാണ് ബെംഗളൂരുവില്‍ സംഭവം നടന്നത്. യുവതിയെ പീഡിപ്പിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടര്‍ന്നാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചതും അറസ്റ്റ് രേഖപ്പെടുത്തിയതും.
Post Your Comments