കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ബി.ജെ.പി എം.എല്‍.എ സുവേന്ദു അധികാരി. പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്ന മമതയുടെ പരാമർശത്തിനെതിരെയാണ് സുവേന്ദു അധികാരി രംഗത്തെത്തിയിരിക്കുന്നത്. ഭരണകൂടത്തോടുള്ള ബംഗാള്‍ മുഖ്യമന്ത്രിയുടെ താല്പര്യമില്ലായ്മ ഒരിക്കല്‍ കൂടി പുറത്തു വന്നിരിക്കുകയാണെന്നും സുവേന്ദു അധികാരി പറഞ്ഞു. ട്വീറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘കൃത്യമായി പറയുകയാണെങ്കില്‍, കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രധാനമന്ത്രി നിരവധി യോഗങ്ങള്‍ മുഖ്യമന്ത്രിമാരുമായി നടത്തിയിരുന്നു. എത്രയെണ്ണത്തില്‍ മമത ബാനര്‍ജി പെങ്കടുത്തു? പൂജ്യം. ഇപ്പോള്‍, പ്രധാനമന്ത്രിയുടെയും ജില്ല മജിസ്ട്രേറ്റുമാരുടെയും യോഗം ഹൈജാക്ക് ചെയ്ത് അവര്‍ പറയുന്നു സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്ന്, ലജ്ജാകരം’ -സുവേന്ദു ട്വീറ്റ് ചെയ്തു.
Read Also : ‘സ്കൂളുകള്‍ക്ക് കെട്ടിടം മാത്രം കെട്ടിയിട്ടത് കൊണ്ട് കാര്യമില്ല’; വിദ്യാഭ്യാസ പ്രശ്നങ്ങൾ അറിയാമെന്ന് വി ശ…
‘സഹകരണ ഫെഡറലിസത്തിലാണ് മോദിയുടെ വിശ്വാസം. എന്നാല്‍ മമത ബാനര്‍ജിയുടെ വിശ്വാസം ഏറ്റുമുട്ടല്‍ ഫെഡറലിസത്തിലാണ്. ബംഗാളിലെ കോവിഡ് കേസുകളുടെ എണ്ണം ദയനീയമാണെങ്കിലും രാഷ്ട്രീയം കളിക്കാനാണ് മമതയുടെ താല്പര്യം’ -സുവേന്ദു അധികാരി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ കോവിഡ് സാഹചര്യം ചര്‍ച്ചചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രധാനമന്ത്രിയല്ലാതെ മറ്റാര്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്നും അപമാനിക്കപ്പെട്ടതായും മമത ബാനര്‍ജി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചാണ് യോഗത്തില്‍ പങ്കെടുത്തത്. എന്നിട്ടും പങ്കെടുത്ത ആര്‍ക്കും സംസാരിക്കാന്‍ അവസരം നല്‍കിയില്ല. ബി.ജെ.പി മുഖ്യമന്ത്രിമാര്‍ക്ക് മാത്രമാണ് സംസാരിക്കാന്‍ അവസരം നല്‍കിയതെന്നുമായിരുന്നു മമതയുടെ ആരോപണം.
Post Your Comments