തിരുവനന്തപുരം: തുടർഭരണം സമജ്വലമായ പുതിയ തുടക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യമന്ത്രിസഭാ യോഗം ചേർന്നതിന് ശേഷം മാദ്ധ്യമങ്ങളെ അഭിസംബോധ ചെയ്യുകയായിരുന്നു അദ്ദേഹം. വികസന തുടർച്ചയ്ക്ക് ഭരണ തുടർച്ച സഹായകമായെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിരോധത്തിൽ മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണ്. ജനത്തിന് താല്പര്യം അർത്ഥ ശൂന്യമായ വിവാദത്തിൽ അല്ല വികസനത്തിലാണ്. മതനിരപേക്ഷത, നവോത്ഥാനം എന്നിവ സംരക്ഷിക്കാൻ സർക്കാർ ശക്തമായി ഇടപെട്ടു. മതനിരപേക്ഷത സംരക്ഷിക്കാൻ സർക്കാരിന് കഴിഞ്ഞു. കെ ഫോൺ പോലുള്ള ദീർഘകാല പദ്ധതികൾ നടപ്പിലാക്കി. സ്റ്റാർട്ട് അപ്പ് പദ്ധതികളിൽ മുന്നേറ്റമുണ്ടാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: ചടയമംഗലത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു ; സി സി ടി വി ദൃശ്യങ്ങൾ പുറത്ത്
Post Your Comments