Latest NewsKeralaNews

സർക്കാരിന് എന്തുമാവാം എന്നത് കോവിഡ് പോരാട്ടത്തിന്റെ ഗൗരവം കുറക്കും; ക്ഷണം നിരസിച്ച് വി മുരളീധരൻ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻറെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കുള്ള ക്ഷണം ജനവിധിയെ ആദരിച്ചുകൊണ്ടു തന്നെ നിരസിക്കുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കോവിഡ് മഹാമാരി പടർന്നുപിടിക്കുന്ന സംസ്ഥാനത്ത് അഞ്ഞൂറു പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സത്യപ്രതിജ്ഞാ ചടങ്ങ് അഭികാമ്യമല്ലെന്ന നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read Also: മുഖ്യമന്ത്രിയെ മാറ്റേണ്ടെന്നായിരുന്നു പാർട്ടിയുടെ തീരുമാനം; മാറ്റങ്ങളിൽ ദുരുദ്ദേശമില്ലെന്ന് മുഖ്യമന്ത്രി

‘ക്രഷ് ദ കർവ് ‘ എന്നതാണ് ലക്ഷ്യമെന്ന് പറയുന്ന സർക്കാർ തന്നെ ‘സ്‌കെയിൽ ദ കർവ്’ എന്നതിലേക്ക് കാര്യങ്ങളെത്തിക്കരുത്. മഹാമാരിയെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങളോട് സഹകരിക്കുന്ന ജനങ്ങളാണ് കേരളത്തിലേത്. ലോക്ക്ഡൗണും ട്രിപ്പിൾ ലോക്ക് ഡൗണുമെല്ലാമുണ്ടാക്കുന്ന പ്രയാസങ്ങളെ അവർ സഹിക്കുന്നത് പൊതുനന്മയെക്കരുതിയാണ്. ആ പൊതുബോധത്തെ ദുർബലപ്പെടുന്ന സമീപനം തിരഞ്ഞെടുക്കപ്പെട്ട സർക്കാരിൽ നിന്നുണ്ടാവുന്നത് ഖേദകരമാണെന്ന് അദ്ദേഹം വിമർശിച്ചു.

മുൻകരുതലുകളോടെയാണ് ചടങ്ങ് നടത്തുന്നത് എന്ന വാദം നിലനിൽക്കുന്നതല്ല. വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും മുൻകരുതലുകളെടുക്കാൻ ജനം തയാറാണെങ്കിലും അത് അനുവദിക്കുന്നില്ലല്ലോയെന്ന് അദ്ദേഹം ചോദിച്ചു. സർക്കാരിനും ഭരണകക്ഷിക്കും എന്തുമാവാം എന്ന നിലവരുന്നത് കോവിഡ് പോരാട്ടത്തിന്റെ ഗൗരവം കുറയ്ക്കും. മഹാമാരിക്കാലത്ത് പ്രകൃതിക്ഷോഭവും നേരിട്ട തിരുവനന്തപുരത്ത തീരദേശ ജനതയുടെ ദുരന്തം ഇന്ന് നേരിൽ മനസിലാക്കി. ഉടുതുണിക്ക് മറുതുണിയില്ലാത്ത ഈ പാവങ്ങളുടെ കൂടി പണമെടുത്താണ് സത്യപ്രതിജ്ഞക്കുള്ള പന്തലിടുന്നതെന്ന് സർക്കാർ മറക്കരുതെന്നും സത്യപ്രതിജ്ഞാദിവസവും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കൊപ്പം ചെലവിടാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: നിയന്ത്രാണാതീതമായ പ്രമേഹ രോഗികളിൽ ബ്ലാക്ക് ഫംഗസ് അപകടകാരി; സംസ്ഥാനത്ത് ജാഗ്രത കർശനമാക്കുമെന്ന് മുഖ്യമന്ത്രി

ഭരണതലത്തിൽ കേന്ദ്രസർക്കാരിന്റെ പൂർണ പിന്തുണ മുൻപത്തേതുപോലെ ഈ സർക്കാരിനുമുണ്ടാവുമെന്ന് ഉറപ്പ് നൽകുന്നു. അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാത്ത അഞ്ചുവർഷം കേരളത്തിന് നൽകാൻ മുഖ്യമന്ത്രിക്കും മന്ത്രിസഭാംഗങ്ങൾക്കും കഴിയട്ടെ അദ്ദേഹം ആശംസിക്കുകയും ചെയ്തു.

Read Also: മുഖ്യമന്ത്രിയുടെ ഗുണഗണങ്ങളെ കുറിച്ച് നൂറു നാവുമായി മുഹമ്മദ് റിയാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button