Latest NewsKeralaNews

കട്ടപ്പനയിൽ കോൺഗ്രസിന് തിരിച്ചടി; 8 കൗൺസിലർമാർ കേരളാ കോൺഗ്രസ് എമ്മിലേക്ക്

ഇടുക്കി: ഇടുക്കിയിൽ കോൺഗ്രസിന് തിരിച്ചടി. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയ്ക്ക് പിന്നാലെ കോൺഗ്രസിൽ നിന്നും പ്രവർത്തകർ കേരളാ കോൺഗ്രസിലേക്ക് ചുവടുമാറുന്നു. കട്ടപ്പന നഗരസഭയിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവടക്കം 8 കൗൺസിലർമാർ കേരള കോൺഗ്രസ് എമ്മിൽ ചേർന്നേക്കുമെന്നാണ് റിപ്പോർട്ട്. രണ്ടു ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.

Read Also: കോവിഡ് വ്യാപനം; സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം പരിഗണിക്കുന്നു

കൗൺസിലർമാർ കേരളാ കോൺഗ്രസ് എമ്മിൽ എത്തുന്നതോടെ കട്ടപ്പന നഗരസഭാ ഭരണം യുഡിഎഫിൽ നിന്നും ഇടതുപക്ഷം പിടിച്ചെടുക്കും. 34 അംഗ നഗരസഭയിൽ 22 അംഗങ്ങളായിരുന്നു യുഡിഎഫിന് ഉള്ളത്. ഇടതിന് 9 കൗൺസിലർമാരും ബിജെപിയ്ക്ക് 2 കൗൺസിലർമാരുമാണുള്ളത്. കോൺഗ്രസിൽ നിന്നും 8 കൗൺസിലർമാർ കേരള കോൺഗ്രസിലെത്തുന്നതോടെ ഇടതുമുന്നണിക്ക് നഗരസഭാ ഭരണം പിടിച്ചെടുക്കാൻ കഴിയും. ബിജെപി ഇരു മുന്നണികളെയും പിന്തുണക്കില്ലെന്നതിനാൽ 17 സീറ്റുകൾ നേടുന്ന മുന്നണിക്ക് ഭരണം ഉറപ്പിക്കാൻ കഴിയും.

ഏറെ നാളുകളായി കട്ടപ്പനയിൽ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഭിന്നത രൂക്ഷമാണ്. ജില്ലയിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്നും കോൺഗ്രസിൽ നിന്നും കൂടുതൽ നേതാക്കൾ വരും ദിവസങ്ങളിൽ കേരള കോൺഗ്രസ് ജോസ് പക്ഷത്ത് ചേരുമെന്നാണ് റിപ്പോർട്ട്.

Read Also: പലസ്തീനോട് ഏറ്റുമുട്ടാൻ ഇനി സൗമ്യയുമുണ്ടാകും; യുദ്ധവിമാനങ്ങൾക്ക് സൗമ്യയുടെ പേര് നൽകി ഇസ്രായേൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button