തിരുവനന്തപുരം: കേരളത്തില്‍ അദ്ദേഹം എത്രപ്പെട്ടെന്നാണ് കാര്യങ്ങള്‍ ചെയ്യുന്നത്. സംസ്ഥാനത്തേയ്ക്ക് ഒരു കോടി ഡോസ് കൊവിഡ് വാക്സിന് പൊതുവിപണിയില്‍ നിന്ന് വാങ്ങുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ് പങ്കുവച്ചുകൊണ്ടായിരുന്നു നടി ഐശ്വര്യ അദ്ദേഹത്തെ അഭിനന്ദിച്ചത്.
Read Also : സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍, കച്ചവടക്കാര്‍ക്ക് പ്രത്യേക മാര്‍ഗനിര്‍ദ്ദേശങ്ങള്‍
‘ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ആഭിമുഖ്യമില്ല, ഞാന്‍ മുഖ്യമന്ത്രിയെ ഇഷ്ടപ്പെടുന്നു. വിസ്മയിപ്പിക്കുന്ന വിധത്തിലാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഇനിയും ഒരുപാട് സമയം വേണ്ടിവരുമെങ്കിലും ജനങ്ങള്‍ക്കിടെയില്‍ ഒരു പ്രതീക്ഷ നല്കാന് ഈ പ്രവര്‍ത്തനം സഹായിക്കും, വളരെ നന്ദി ‘ – ഐശ്വര്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
അതേസമയം, സംസ്ഥാനത്ത് കൊവിഡ് വാക്സിന് ലഭ്യത ഉറപ്പാക്കാനുളള നിര്‍ണായക തീരുമാനം കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. കൊവിഡ് പ്രതിരോധത്തിനായി ഒരു കോടി കൊവിഡ് വാക്സിന് വാങ്ങാന്‍ തീരുമാനിച്ചു. വാക്സിന് വാങ്ങാനുളള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരവും നല്കി. 70 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിനും 30 ലക്ഷം ഡോസ് കൊവാക്സിനും ആണ് സംസ്ഥാന സര്‍ക്കാര്‍ വാങ്ങുക.
മെയ് മാസത്തില്‍ തന്നെ വാക്സിന് വാങ്ങുന്നതിനുളള നടപടികള്‍ കേരളം ആരംഭിക്കും. അടിയന്തരമായി പത്ത് ലക്ഷം ഡോസ് വാക്സിന് ആണ് അടുത്ത മാസത്തോടെ വില കൊടുത്ത് വാങ്ങുന്നത്. വാക്സിന് വാങ്ങുന്നതിന് 1300 കോടി രൂപ ചിലവ് വരും എന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments