COVID 19Latest NewsNewsIndia

കൊവിന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നവരുടെ എണ്ണം ഒരു മിനുട്ടില്‍ ലക്ഷങ്ങൾ

വാക്‌സിനേഷനായുള്ള രജിസ്‌ട്രേഷന്‍ തുടങ്ങിയതിന് പിന്നാലെ കൊവിന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനം തടസപ്പെട്ടിരുന്നു.

ന്യൂഡല്‍ഹി: 18 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ മെയ് 1 മുതൽ ആരംഭിക്കുകയാണ്. അതിനായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി. തുടക്കത്തിൽ തന്നെ മികച്ച പ്രതികരണമാണ് വാക്സിനേഷന് ലഭിക്കുന്നത്. കൊവിന്‍ സൈറ്റില്‍ രജിസ്‌ട്രേഷന് എത്തുന്നവരുടെ എണ്ണം ഒരു മിനുട്ടില്‍ ലക്ഷങ്ങളെന്ന് റിപ്പോര്‍ട്ട്. ഒരു മിനുട്ടില്‍ 27 ലക്ഷം പേരാണ് വാക്സിൻ ബുക്ക് ചെയ്തിക്കുന്നതെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു.

read also:വീട്ടില്‍ കൊവിഡ് രോഗിയുണ്ടോ ? ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്

വാക്‌സിനേഷനായുള്ള രജിസ്‌ട്രേഷന്‍ തുടങ്ങിയതിന് പിന്നാലെ കൊവിന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനം തടസപ്പെട്ടിരുന്നു. എന്നാൽ നാല് മണിയ്ക്ക് ശേഷം കൊവിന്‍ ആപ്പ് പ്രവര്‍ത്തന സജ്ജമായി. കൊവിന്‍ വെബ്‌സൈറ്റ് കൂടാതെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയുമാണ് വാക്‌സിനായി രജിസ്‌ട്രേഷന്‍ ചെയ്യാന്‍ സാധിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button