Latest NewsNewsIndia

കൊറോണയ്‌ക്കെതിരായ പോരാട്ടത്തിന് പി.എം കെയേഴ്സ് ഫണ്ടിലേയ്ക്ക് വന്‍ തുക സംഭാവന നല്‍കാന്‍ ആത്മീയ നേതാവ് ദലൈലാമ

ഇന്ത്യയ്‌ക്കൊപ്പമെന്ന് പ്രഖ്യാപനം

സാല : കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ കേന്ദ്രസര്‍ക്കാരിന് ഐക്യദാര്‍ഢ്യവുമായി ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പിഎം കെയേഴ്സ് ഫണ്ടിലേക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള തുക സംഭാവന ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്ത് കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് പിന്തുണ പ്രഖ്യാപിച്ച് ദലൈലാമ രംഗത്ത് വന്നിരിക്കുന്നത്.

Read Also : അക്കൗണ്ടുകളിൽ നേരിട്ട് എത്തിയത് 8180 കോടി; വീണ്ടും വിമർശനങ്ങളെ പൂച്ചെണ്ടുകളാക്കി മോദി, നന്ദി പറഞ്ഞ് പഞ്ചാബിലെ കർഷകർ

ഇന്ത്യയുള്‍പ്പെടെയുളള ലോകരാജ്യങ്ങള്‍ കൊറോണയെന്ന വെല്ലുവിളിയെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് ദലൈലാമ പറഞ്ഞു. ഇതില്‍ ആശങ്കയുണ്ട്. ഈ പ്രതിസന്ധി കാലഘട്ടത്തില്‍ പിന്തുണയെന്ന നിലയില്‍ പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ ദലൈലാമ ട്രസ്റ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍നിരയില്‍ നിന്ന് പോരാടുന്ന മുന്നണി പോരാളികളെ ഈ അവസരത്തില്‍ അഭിനന്ദിക്കുന്നു. ഈ മഹാമാരികാലം അവസാനിക്കാന്‍ ദൈവത്തിനോട് പ്രാര്‍ത്ഥിക്കുന്നതായും ദലൈലാമ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button