തിരുവനന്തപുരം: വാഹനങ്ങളിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണത്തിന് തടയിടാൻ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. വാഹനത്തിൽ പുക പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ 2000 രൂപ പിഴ ഈടാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. വീണ്ടും ആവർത്തിക്കുകയാണെങ്കിൽ 10,000 രൂപ പിഴ അടയ്‌ക്കേണ്ടി വരും. മൂന്ന് മാസം വരെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തേക്കാമെന്നും മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
Read Also: തൂത്തുക്കുടി വേദാന്ത സ്റ്റര്‍ലൈറ്റ് പ്ലാന്‍റ് തുറക്കാനുള്ള തീരുമാനത്തിനെതിരെ കമല്‍ഹാസന്‍
പുക പരിശോധനയിൽ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഏഴു ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് ഹാജരാക്കാനായിരുന്നു നിർദ്ദേശം നൽകിയിരുന്നത്. ഇനി മുതൽ ഈ ഇളവ് ഉണ്ടാകില്ല. സംസ്ഥാനത്തെ വായുമലിനീകരണം വർധിക്കുന്ന സാഹചര്യത്തിൽ ഹരിത ട്രൈബ്യൂണൽ സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ഉയർന്ന തോതിൽ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നാണ് ഹരിത ട്രൈബ്യൂണൽ നൽകിയിരിക്കുന്ന നിർദ്ദേശം.
പുക പരിശോധനാ കേന്ദ്രങ്ങൾ ഓൺലൈനാക്കുന്നതും ഈ സർട്ടിഫിക്കറ്റുകളിലേക്ക് മാറ്റുന്നതുമായ നടപടികൾ പരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
Post Your Comments