Latest NewsNewsIndia

കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി വിവാഹ ചടങ്ങ്; എംഎൽഎയ്ക്ക് പിഴ

ജയ്പൂരിൽ : രാജസ്ഥാനിൽ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി എംഎൽഎയുടെ വിവാഹം. ഭാരതീയ ട്രൈബൽ പാർട്ടി എംഎൽഎ രാജ്കുമാറാണ് കോവിഡ് നിർദ്ദേശങ്ങൾ ലംഘിച്ച് വിവാഹ ചടങ്ങ് സംഘടിപ്പിച്ചത്. സംഭവത്തിൽ രാജ്കുമാറിനും പ്രതിശ്രുത വധുവിനും പിഴ ചുമത്തി.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിവാഹ ചടങ്ങുകളിൽ 50 പേർക്ക് മാത്രമാണ് അനുമതിയുള്ളത്. എന്നാൽ ഇന്നലെ നടന്ന രാജ്കുമാറിന്റെ വിവാഹ ചടങ്ങിൽ 200 ൽ പരം ആളുകൾ ആണ് പങ്കെടുത്തത്. വിവാഹത്തിനെത്തിയ ആരും തന്നെ സാമൂഹിക അകലം പാലിച്ചിരുന്നില്ല.

രാജ്കുമാറിന്റെ വിവാഹ ചടങ്ങുകളുടെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമത്തിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി സ്വീകരിച്ചത്. ജനങ്ങൾക്ക് മാതൃകയാകേണ്ട ജനപ്രതിനിധി തന്നെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button