COVID 19KeralaNews

കോവിഡുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി; മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമുക്കും നാടിനും വേണ്ടി സ്വയം രോഗം വരുത്തിവയ്ക്കില്ലെന്ന പ്രതിജ്ഞ എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: സുന്ദര നിമിഷം; ജന്മനാ അന്ധയായ കുഞ്ഞിന് ശസ്ത്രക്രിയയിലൂടെ കാഴ്ച്ച ലഭിച്ചപ്പോൾ; വൈറലായി വീഡിയോ

കോവിഡിനെ കുറിച്ച് പരിഭ്രാന്തി പരത്തുന്ന വാർത്തകളും, സന്ദേശങ്ങളും സാമൂഹിക മാദ്ധ്യത്തിലൂടെ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ ജാഗ്രത പുലർത്തണം. ഇത്തരക്കാർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും. കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ആരോഗ്യ വകുപ്പിനെയും, ആധികാരികമായ സംവിധാനങ്ങളെയുമാണ് ആശ്രയിക്കേണ്ടത്. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട വാർത്തകൾ കൈകാര്യം ചെയ്യുന്നതിൽ മാദ്ധ്യമങ്ങളും ശ്രദ്ധ പുലർത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കോവിഡിന്റെ ഒന്നാംഘട്ട വ്യാപനത്തിൽ എല്ലാവരും മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിരുന്നു. എന്നാൽ രണ്ടാംതരംഗം റിപ്പോർട്ട് ചെയ്യപ്പെടുന്ന സമയം പലരും വീഴ്ച്ച വരുത്തുകയാണ്. കൊറോണ സുരക്ഷാ മാദനണ്ഡങ്ങളിൽ വീഴ്ച വരുത്താതെ ശ്രദ്ധിക്കണം. നാടിനുവേണ്ടി ഓരോരുത്തരും ജാഗ്രത പാലിക്കണം. ജാഗ്രത പുലർത്തുന്നതിലൂടെ മാത്രമെ കോവിഡ് വ്യാപനത്തെ മറികടക്കാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ഇടുക്കിയിൽ കഞ്ചാവ് വേട്ട; രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button