Latest NewsNewsIndia

അച്ഛൻ ക്യാൻസർ ബാധിതൻ; ഇനി അച്ഛനൊപ്പം നിൽക്കാൻ അനുവദിക്കണം; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് നടരാജ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. പരപ്പന അഗ്രഹാര ജയിലിൽ നിലവിൽ റിമാൻഡിൽ കഴിയുകയാണ് ബിനീഷ് കോടിയേരി.

Read Also: ഇന്ത്യയില്‍ നിന്ന് അബുദാബിയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

അച്ഛൻ കോടിയേരി ബാലകൃഷ്ണൻ ക്യാൻസർ ബാധിതനാണെന്നും ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അച്ഛനോടൊപ്പം നിൽക്കാൻ അനുവദിക്കണമെന്നുമാണ് ബിനീഷ് കോടതിയിൽ അഭ്യർത്ഥിച്ചിരിക്കുന്നത്. നേരത്തെ രണ്ടു തവണ ബിനീഷിന്റെ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയിരുന്നു. പിന്നീടാണ് ജാമ്യം തേടി ബിനീഷ് ഹൈക്കോടതിയെ സമീപിച്ചത്.

Read Also: കോവിഡ് മരുന്നായ റെംഡിസിവിർ കരിഞ്ചന്തയിൽ; കോട്ടയം, കണ്ണൂർ സ്വദേശികളായ 3 മലയാളികൾ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ

2020 ഒക്ടോബര്‍ 29 നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ കേസിലെ രണ്ടാം പ്രതി മുഹമ്മദ് അനൂപുമായി 5.17 കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നും ഇതില്‍ 1.22 കോടി രൂപയ്ക്ക് മാത്രമാണ് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button