Latest NewsNewsIndia

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി

ന്യൂഡൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.

Read Also: വമ്പൻ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സൂപ്പർ ലീഗ് വരുന്നു; കടുത്ത എതിർപ്പുമായി ഫിഫയും യുവേഫയും

നിലവിലെ കോവിഡ് വൈറസ് സാഹചര്യം കണക്കിലെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിന് അടുത്തയാഴ്ച ഇന്ത്യയിലേക്ക് പോകാൻ കഴിയില്ലെന്ന് യുകെ സർക്കാർ അറിയിച്ചു. പകരം, പ്രധാനമന്ത്രി മോദിയും ജോൺസണും ഈ മാസം അവസാനം ഫോണിലൂടെ സംസാരിക്കുകയും ഭാവി പങ്കാളിത്തത്തിനുള്ള തങ്ങളുടെ അഭിലാഷ പദ്ധതികൾ അംഗീകരിക്കുകയും ചെയ്യുമെന്നും യുകെ, ഇന്ത്യ സർക്കാരുകൾ സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ഏപ്രിൽ 26 മുതൽ അഞ്ചു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായിരുന്നു ബോറിസ് ജോൺസൺ പദ്ധതിയിട്ടിരുന്നത്. ഇത് രണ്ടാം തവണയാണ് ബോറിസ് ജോൺസണിന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കേണ്ടി വരുന്നത്. നേരത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി ഇന്ത്യ ബോറിസ് ജോൺസനെ ക്ഷണിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സന്ദർശനം നീട്ടിവെയ്ക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ വീണ്ടും മാറ്റിവെയ്‌ക്കേണ്ടി വന്നത്.

Read Also: മനുഷ്യ ജീവനുകളേക്കാൾ വലുതല്ല മുഖ്യമന്ത്രിയുടെ ‘തെരഞ്ഞെടുപ്പ് താരനിശ’; ഡോ.അഷീലിനെതിരെ രാഹുൽ മാങ്കൂട്ടത്തി​ൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button