ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേർക്കാണ് കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തുടർച്ചയായ നാലാം ദിവസമാണ് രണ്ട് ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ 18,01,316 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
രോഗമുക്തി നിരക്കിനേക്കാൾ കൊറോണ വൈറസ് രോഗവ്യാപന തോത് ഉയരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ഇന്നലെ 1,38,423 പേർ മാത്രമാണ് രോഗമുക്തി നേടിയത്. പ്രതിദിന മരണനിരക്കും കുത്തനെ ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1501 പേരാണ് ഇന്നലെ മരിച്ചിരിക്കുന്നത്. ഇതോടെ ആകെ മരണം 1,77,150 ആയി ഉയർന്നിരിക്കുന്നു.
കൊറോണ വൈറസ് രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, രാജസ്ഥാൻ, ഗുജറാത്ത്, മദ്ധ്യപ്രദേശ്, കേരളം, പശ്ചിമബംഗാൾ, ഡൽഹി, കർണാടക, തമിഴ്നാട്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ 24 മണിക്കൂറിനിടെ റെക്കോര്‍ഡ് രോഗ വ്യാപനമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും നിയന്ത്രണം തുടരുകയാണ്. ഉത്തർപ്രദേശിൽ കര്‍ഫ്യൂ തുടങ്ങിയിരിക്കുന്നു. മദ്ധ്യപ്രദേശിൽ കര്‍ഫ്യൂ ഏപ്രിൽ 26 വരെ നീട്ടിയിരിക്കുന്നു. കഴിഞ്ഞ ആറു ദിവസത്തിനിടെ രാജ്യത്ത് 11 ലക്ഷത്തിലേറെപ്പേർക്കാണ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ അതേസമയം ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ജനിതക വ്യതിയാനമാണ് കേസുകൾ കൂടാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments