KeralaLatest NewsNews

അയാൾ എന്റെ അച്ഛന്റെ പാർട്ടിയെ വരെ കളിയാക്കി, ഞാൻ ആരുടെയും പണം മോഷ്ടിച്ചിട്ടില്ല: വികാരഭരിതയായി ദിയ

സ്വന്തം അച്ഛനെ എന്തിന് സപ്പോർട്ട് ചെയ്യണം എന്നാണ് അവർ ചോദിക്കുന്നത്, അച്ഛൻ്റെ പാർട്ടിയെ കളിയാക്കി: ദിയ കൃഷ്ണകുമാർ

തനിക്കെതിരെ ഉയർന്ന സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങൾക്ക് മറുപടിയുമായി ദിയ കൃഷ്ണ. ഞാൻ ആരുടേയും പണം പറ്റിച്ച് തട്ടിയെടുക്കുകയോ വാങ്ങിയ പണത്തിന് ജോലി ചെയ്യാതെ ഇരിക്കുകയോ ചെയ്തിട്ടില്ലെന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ദിയ പറയുന്നു. ഒരു പൊളിറ്റിക്സിലും ഉള്ള ആളല്ല താനെന്ന് പറഞ്ഞ ദിയ സ്വന്തം അച്ഛൻ പൊളിറ്റിക്‌സിൽ നിൽക്കുമ്പോൾ മറ്റൊരാളെ പിന്തുണക്കാൻ സാധിക്കില്ലെന്നും വ്യക്തമാക്കി. തനിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപിക്കുകയും വിവാദത്തിലേക്ക് തൻ്റെ കുടുംബത്തെയും റിലേഷൻഷിപ്പിനെയും വലിച്ചിഴയ്ക്കുകയും ചെയ്തതിൽ മറുപടിയാണ് ദിയ നൽകിയിരിക്കുന്നത്.

ദിയയുടെ വാക്കുകൾ:

Also Read:‘റാഫേൽ ഇടപാടിന് ഇടനിലക്കാരന് പണം നൽകിയെന്ന വാദം തെറ്റ്’; വിമാന നിർമ്മാണ കമ്പനി

‘ഞാൻ ഈ ലൈവ് വന്നത്, ആരെയും തെറി പറയാനോ ഡീ ഫെയിം ചെയ്യാനോ അല്ല. മുൻപൊരിക്കൽ എന്നെ ഡീ ഫെയിം ചെയ്യാൻ ഒരാൾ വന്നിരുന്നു. പിന്നെ ലീഗലി മൂവ് ചെയ്യും എന്ന ഘട്ടം ആയപ്പോൾ ആണ് അയാൾ വന്ന വഴി പോയത്. ഇപ്പോൾ വീണ്ടും മനഃപൂർവ്വം കരി വാരിതേക്കാൻ ഒരാൾ എത്തിയിട്ടുണ്ട് അയാളുടെ പേരും വിവരങ്ങൾ ഒന്നും ഞാൻ ഇപ്പോൾ പറയുന്നില്ല ‘, എന്ന് പറഞ്ഞു തുടങ്ങുന്ന ലൈവിൽ പെയ്ഡ് പ്രമോഷന്റെ ഇടയിൽ സംഭവിച്ച ഒരു പ്രശ്നത്തെക്കുറിച്ചാണ് ദിയ സംസാരിക്കുന്നത്.സാലറി ഇല്ലാതെ ആരും എവിടെയും ജോലി ചെയ്യില്ല. ചെയ്യുന്ന ജോലിക്ക് കിട്ടുന്ന പ്രതിഫലം ആണത്. ഞാനും അതാണ് ചെയ്തത്. ഞാൻ എന്തെങ്കിലും പ്രമോട്ട് ചെയ്യുന്നുണ്ടെങ്കിൽ ചെയ്യുന്ന പണിക്ക് പ്രതിഫലവും വാങ്ങിക്കാറുണ്ട്. എന്റെ സാലറി ആണ് അതിനു ലഭിക്കുന്നത്.

ഏറ്റവും ഒടുവിലായി ഒരു മാസം മുൻപായി ഞാൻ ഒരു പേജുമായി കൊളാബറേറ്റ് ചെയ്തു. അവരുമായി രണ്ടരവർഷം മുൻപത്തെ ബന്ധമാണ് എനിക്ക് ഉള്ളത്. അവർക്ക് എന്റെ കൂടെ മുൻപ് ചെയ്തപ്പോൾ നല്ല റീച്ചാണ് ലഭിച്ചത്. അങ്ങനെയാണ് വീണ്ടും എന്റെ അടുത്തേക്ക് അവർ എത്തിയത്.”ഞാൻ എന്റെ ശമ്പളം പറഞ്ഞപ്പോൾ അത് അല്പം കൂടുതൽ ആണെന്ന് അവർ പറഞ്ഞു. എന്നാൽ ഒരു വർഷം മുൻപത്തെ റേറ്റ് ആയിരിക്കില്ല, എന്ന് പറഞ്ഞപ്പോൾ അവർ ഒക്കെ ആയി. എന്നാൽ ഓരോ ഇൻസ്റ്റാൾമെന്റായിട്ടേ തുക തരികയുള്ളു എന്ന് അവർ എന്നോട് വ്യക്തമാക്കി. പലതവണയായി എനിക്ക് പണം തന്നു. എന്നാൽ വിചാരിച്ചത്ര റീച്ച് കിട്ടിയില്ല എന്ന് അവർ പരാതി പറഞ്ഞു. പക്ഷെ അത് എന്റെ തെറ്റല്ല. ഞാൻ കിട്ടിയ പൈസക്കുള്ള ജോലി ചെയ്തു.

Also Read:മനുഷ്യന്റെ മുഖവും ആടിന്റെ രൂപവുമായി ആട്ടിൻകുട്ടി ജനിച്ചു: ആരാധിച്ചു ഗ്രാമവാസികൾ

”എന്നാൽ ഈ സംഭവം പുറത്തുവന്നത് ഞാൻ തുക എടുക്കുകയും ചെയ്തു അവരുടെ ചാറ്റ് ഓപ്പൺ ചെയ്തിട്ടുമില്ല എന്നുമുള്ള രീതിയിലാണ്. പക്ഷെ ഇതിന്റെ ഇടയിൽ ഒരു സ്കാമർ ഉണ്ട്. അയാൾ മലയാളിയല്ല. ഇയാൾ ഓരോ ആളുകളെയും കുറിച്ച് തെറി പറയുന്നുണ്ട്. പേജിനെ സഹായിക്കുന്ന രീതിയിൽ ആണ് അയാൾ വന്നിരിക്കുന്നത്. എന്നെ അറിയില്ല എന്നാണ് അയാൾ പറയുന്നത്. എന്റെ റിലേഷൻഷിപ്പിനെ കുറിച്ചും കുടുംബത്തെ കുറിച്ചും ആണ് സംസാരിക്കുന്നത്. അതിന് എന്ത് റൈറ്റാണ് അയാൾക്കുള്ളത്.”ഏതോ ഒരു മലയാളി ചെന്ന് എന്റെ കാര്യങ്ങൾ അവിടെ പറഞ്ഞു കൊടുത്തതാകാം. പേജിനെ സഹായിക്കുന്നതിൽ എന്നെ ബാധിക്കുന്ന കാര്യമല്ല, പക്ഷേ എന്റെ കുടുംബത്തെയും ബന്ധത്തെയും ഇതിന്റെ ഇടയിൽ വലിച്ചിഴക്കേണ്ട കാര്യമില്ല. ഞാൻ ഇത് വരെ പണം വാങ്ങിച്ചിട്ട് ജോലി ചെയ്യാതെ ഇരുന്നിട്ടില്ല. ഞാൻ മോശം സ്വഭാവം കാട്ടിയിട്ടില്ല.

”അയാൾ എന്റെ അച്ഛന്റെ പാർട്ടിയെ വരെ കളിയാക്കിയിട്ടുണ്ട്. ഞാൻ ഒരു പൊളിറ്റിക്സിലും ഉള്ള ആളല്ല. പക്ഷെ സ്വന്തം അച്ഛൻ പൊളിറ്റിക്‌സിൽ നിൽക്കുമ്പോൾ മറ്റൊരാളെ എനിക്ക് പിന്തുണക്കാൻ സാധിക്കുമോ. സ്വന്തം അച്ഛനെ എന്തിന് സപ്പോർട്ട് ചെയ്യണം എന്നാണ് പലരും ചോദിക്കുന്നത്. എന്തിനാണ് ഇതൊക്കെ സംസാരിക്കുന്നത് എന്ന് മനസിലാകുന്നില്ല.”ഞാൻ ആരുടേയും പണം പറ്റിച്ച് തട്ടിയെടുക്കുകയോ വാങ്ങിയ പണത്തിന് ജോലി ചെയ്യാതെ ഇരിക്കുകയോ ചെയ്തിട്ടില്ല. ഞാൻ ചെയ്യുന്ന ജോലിക്കുള്ള പ്രതിഫലം വാങ്ങുന്നു. അല്ലാതെ ആരെയും പറ്റിച്ചില്ല. ഞാൻ പണം മോഷ്ടിച്ചു എന്നും പലരും പറയുന്നു. തമിഴന്മാർ വരെ വന്ന് തെറി പറയുകയാണ്. ആരുടെയും പണം ഞാൻ മോഷ്ടിച്ചിട്ടില്ല. അപവാദം പ്രചരിപ്പിച്ചാൽ കേസ് ഫയൽ ചെയ്യാവുന്നതേ ഉള്ളൂ.’ എന്നും ദിയ പറയുന്നു.

 

View this post on Instagram

 

A post shared by ???? ? (@_diyakrishna_)

shortlink

Related Articles

Post Your Comments

Related Articles


Back to top button