നായ്ക്കളെ ശുഭ അശുഭ സൂചനകളായി കാണാറുണ്ട്. വീട്ടില്‍ നായ വന്നുകയറിയാല്‍ നാശം എന്നാണ് പഴമക്കാര്‍ പറയാറ്. ഈ വിശ്വാസം ശരിയെന്ന് ആചാര്യന്മാരും പറയുന്നു. മനുഷ്യന്, കുതിര, ആന, കുടം കുതിരജീനി,പാലുള്ള വൃക്ഷം, ഇഷ്ടിക സാധാനം, കുട,കിടക്ക, പീഠം, ഉരല്, കൊടി, ചാമരം, പച്ച പുല്‍ത്തകിടി, പൂക്കളുള്ള സ്ഥലം എന്നിവിടങ്ങളില്‍ നായ മുത്രമൊഴിച്ചിട്ട് നേരെ വന്നാല്‍ ആ യാത്രകൊണ്ട് അഭീഷ്ടകാര്യങ്ങള്‍ സാധിക്കുമെന്നാണ് വിശ്വാസം.
പച്ചച്ചാണകത്തില്‍ മൂത്രമൊഴിച്ചിട്ട് വന്നാല്‍ മൃഷ്ടാനം ലഭിക്കുമെന്നും പറയുന്നു. ഏതെങ്കിലും ഉണങ്ങിയ വസ്തുവില്‍ മൂത്രമൊഴിച്ചിട്ട് വന്നാല്‍ കരിഞ്ഞ ചോറും ശര്‍ക്കരയും മോദകവും ലഭിക്കുമെന്നാണ് വിശ്വാസം. അസ്ഥി, മുള്ളുള്ള വൃക്ഷം, ശ്മശാനം,തടി,വിറക്, ഉണങ്ങിയ മരം എന്നീ സ്ഥലങ്ങളില്‍ നായ മൂത്രമൊഴിച്ചിട്ട് വരുന്നതു കണ്ടാല്‍ യാത്രോദ്യുക്തന് അനിഷ്ടമാണനുഭവം.
നായ് പശുവര്‍ഗ്ഗത്തിന്റെ മേല്‍ മൂത്രമൊഴിച്ചിട്ട് വരുന്നതു കണ്ടാല്‍ വര്ണസങ്കരമുണ്ടാകും. നായ് ചെരുപ്പ് കടിച്ചെടുത്തുകൊണ്ട് വന്നാല്‍ കാര്യസാധ്യവും മാംസം കടിച്ചെടുത്തുകൊണ്ടുവന്നാല്‍ ധനലാഭവും ഉണങ്ങാത്ത നനവുള്ള അസ്ഥി കടിച്ചെടുത്തുകൊണ്ടുവന്നാല്‍ ശുഭഫലവും കത്തുന്ന തീക്കൊള്ളിയോ ഉണങ്ങിയ എല്ലോ കടിച്ചെടുത്തുകൊണ്ടുവന്നാല്‍ യാത്രക്കാരന് മരണവും ഫലമെന്നാണ് ആചാര്യന്മാര് പറയുന്നത്. നായ വസ്ത്രം കടിച്ചെടുത്തുകൊണ്ട് വരുന്നത് ശുഭശകുനമെന്നും വിശ്വാസമുണ്ട്. ഉണങ്ങിയ എല്ല് കടിച്ചെടുത്തുകൊണ്ട് ശ്വാനന് വീട്ടില്‍ വന്നാല്‍ ജയില്‍ വാസം ഫലമെന്നും പറയുന്നുണ്ട്.
യാത്രപുറപ്പെടുന്ന സമയം നായവന്നു കാലില്‍ നക്കുകയോ ദേഹത്ത് ചാടിക്കയറുകയോ ചെയ്താല്‍ യാത്രയ്ക്ക് തടസമുണ്ടാകുമെന്ന് പറയാം. സര്യോദയ സമയം ഒന്നോ അതില്‍ അധികമോ നായ്ക്കള്‍ സൂര്യനെ നോക്കി നിലവിളിക്കുന്നുതും അശുഭലക്ഷണമാണ്. ഗ്രാമത്തിന്റെ അഗ്നികോണില്‍ നിന്ന് നായ കുരച്ചാല്‍ അഗ്നിഭീതിയും മോഷണഭീതിയും ഉണ്ടാകും. അര്‍ദ്ധരാത്രിയില്‍ വടക്കേ ദിക്ക് നോക്കിനിന്ന് നായ മോങ്ങിയാല്‍ കള്ളന്മാര് പശുക്കളെ മോഷ്ടിക്കുകയും ബ്രാഹ്മണര്‍ക്ക് ഹാനിയും ഫലം. പുല്‍ത്തകിടിയിലോ മാളികയിലോ മുഖ്യഗൃഹത്തിലോ നിന്ന് നായ നിലവിളിക്കുകയാണെങ്കില്‍ വര്‍ഷകാലമാണെങ്കില്‍ ശക്തിയായി മഴ പെയ്യും. മറ്റ് കാലങ്ങളിലായാല് മരണം, രോഗം അഗ്നിഭയം എന്നിവ ഫലമെന്നും വിശ്വാസമുണ്ട്.
നായ വീടിന്റെ ഉമ്മറപ്പടിയില്‍ തലയും പുറത്തു ശരീരവും വച്ചുകൊണ്ട് ഗൃഹനായികയെ നോക്കി ഉറക്കെ മോങ്ങിയാല്‍ അവര്‍ക്ക് രോഗപീഢയുണ്ടെന്നും മറിച്ച് നായ തല ഉമ്മറത്തിന് പുറത്തും ഉടലും കാലും അകത്തും വെച്ചിട്ട് മോങ്ങിയാല്‍ ഗൃഹനായികയ്ക്ക് വൃഭിചാരദോഷമുണ്ടെന്നുമാണ് വിശ്വാസം.
നായ ഗൃഹത്തിന്റെ ചുമരില്‍ മാന്തിയാല്‍ ആ ചുമര് ഇടിഞ്ഞുവീഴുമെന്നും പറയാറുണ്ട്. അതേസമയം കൃഷി ഭൂമിയില്‍ മാന്തിയാല്‍ ധാന്യങ്ങള്‍ ധാരാളം വിളയുമെന്നാണ് ഫലമെന്നും വിശ്വാസമുണ്ട്. ഒരു കണ്ണില്‍ കണ്ണീരോടും വളരെ ക്ഷീണിച്ച കണ്ണുകളോടും അല്പമായ ഭക്ഷണത്തോടും കൂടി പട്ടിയെ കണ്ടാല്‍ ആ ഗൃഹത്തില്‍ വലിയ ദുഖമുണ്ടാകുമെന്നും ആചാര്യന്മാര് പറയുന്നു.
Post Your Comments