ലംബോർഗിനിയുടെ സൂപ്പർ എസ്യുവി ഉറുസ് സ്വന്തമാക്കി ബോളിവുഡ് യുവതാരം കാർത്തിക് ആര്യൻ. പ്യാർ കാ പഞ്ച്നാമ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറിയ കാർത്തിക് ആര്യൻ കഴിഞ്ഞ ദിവസമാണ് ലംബോർഗിനിയുടെ സൂപ്പർ എസ്യുവി ഉറുസ് സ്വന്തമാക്കിയത്. താരം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഏകദേശം 3.15 കോടി എക്സ്ഷോറും വിലയുള്ള ഉറുസിന്റെ ഇന്ത്യൻ അരങ്ങേറ്റം 2018 ജനുവരിയിലായിരുന്നു.
ഇതുവരെ 100ലധികം വാഹനങ്ങൾ ഇന്ത്യയിൽ മാത്രം വിറ്റിട്ടുണ്ടെന്നാണ് ലംബോർഗിനി അവകാശപ്പെടുന്നത്. നാലു ലീറ്റർ ഇരട്ട ടർബോ, വി എയ്റ്റ് പെട്രോൾ എൻജിനാണ് സൂപ്പർ എസ്യുവി ഉറുസിന് കരുത്തേകുന്നത്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ ഉറുസിന് വെറും 3.6 സെക്കന്റ് മതിയെന്നാണ് നിർമാതാക്കൾ പറയുന്നത്. മണിക്കൂറിൽ 305 കിലോ മീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.
Post Your Comments