ന്യൂഡല്‍ഹി: രാജ്യത്തെ നാല്പത്തിയെട്ടാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് എന്‍ വി രമണ ചുമതലയേല്‍ക്കും. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ശുപാര്‍ശ അംഗീകരിച്ചു. നിലവിലെ ചീഫ് ജസ്റ്റിസായ എസ് എ ബോബ്ഡ ഈ മാസം 23ന് വിരമിക്കും. ഏപ്രില്‍ 24 ന് എന്‍ വി രമണ സത്യപ്രതിജ്ഞ ചെയ്യും.
Read Also: കോവിഡ് പ്രതിരോധ വാക്സിൻ; രണ്ടാം ഡോസ് സ്വീകരിച്ച് ഉപരാഷ്ട്രപതി
എന്നാൽ എന്‍ വി രമണയ്ക്ക് 2022 ആഗസ്റ്റ് 26 വരെ സര്‍വീസുണ്ട്. ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ നിലവില്‍ സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് എന്‍ വി അദ്ദേഹം. 2014 ഫെബ്രുവരി 17നാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്.
Post Your Comments