കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 480 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 33,800 രൂപയായി. ഗ്രാമിന് 60 രൂപയും വർധിച്ചിട്ടുണ്ട്. 4,225 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില.
തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ്ണവിലയിൽ വർധനവ് ഉണ്ടായിരിക്കുന്നത്. പവന് 33,320 രൂപയും ഗ്രാമിന് 4,165 രൂപയുമായിരുന്നു ഇന്നലത്തെ വില. രണ്ടു ദിവസത്തിനിടെ 1000 രൂപയോളം വർധനവ് സ്വർണ്ണവലയിൽ ഉണ്ടായിട്ടുണ്ട്.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നത്.
Post Your Comments