Latest NewsKeralaIndia

ലാവ്ലിന്‍ കേസ്: തെളിവുകളുമായി ഹാജരാകാന്‍ പരാതിക്കാരന് ഇഡി നോട്ടീസ്

അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന് കോടികള്‍ കൈക്കൂലിയായി ലഭിച്ചെന്നുമാണ് നന്ദകുമാറിന്റെ ആരോപണം.

കൊച്ചി: ലാവ്ലിന്‍ കേസിലെ പരാതിക്കാരനായ ടി പി നന്ദകുമാറിന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി. നാളെ രാവിലെ 10.30ന് കൊച്ചിയിലെ ഇ ഡി ഓഫീസില്‍ തെളിവുകളുമായി ഹാജരാകാനാണ് അറിയിച്ചിരിക്കുന്നത്. കനേഡിയന്‍ കമ്പനിയായ എസ്‌ എന്‍ സി ലാവ്ലിനുമായി ചട്ടങ്ങള്‍ മറികടന്ന് കരാര്‍ ഉണ്ടാക്കിയതിലൂടെ സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ നഷ്ടം ഉണ്ടായെന്നും അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന് കോടികള്‍ കൈക്കൂലിയായി ലഭിച്ചെന്നുമാണ് നന്ദകുമാറിന്റെ ആരോപണം.

2006ല്‍ ഡിആര്‍ഐയ്ക്ക് നല്‍കിയ പരാതിയിലാണ് 15 വര്‍ഷത്തിന് ശേഷം ഇ ഡിയുടെ ഇടപെടല്‍. നന്ദകുമാറിന്റെ മൊഴിയടക്കം വിശദമായി പരിശോധിച്ച ശേഷമാണ് കേസെടുക്കേണ്ടതുണ്ടോ എന്നുള്ള കാര്യത്തില്‍ ഇ ഡി തീരുമാനമെടുക്കുക. കഴിഞ്ഞദിവസം നന്ദകുമാര്‍ ഇ ഡിക്ക് മുന്നില്‍ ഹാജരായിരുന്നു. നേരത്തെ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന് വേണ്ട രേഖകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും ഇതിനായി കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്ന് സി ബി ഐ ആവശ്യപ്പെടുകയായിരുന്നു.

ശക്തമായ വാദവുമായി സിബിഐ വന്നാല്‍ മാത്രമേ ഹര്‍ജി നിലനില്‍ക്കൂവെന്ന് ജസ്റ്റിസ് യു.യു.ലളിത് നേരത്തെ സിബിഐയോട് വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ലാവലിന്‍ കേസ് വീണ്ടും സജീവമാകുന്നത് രാഷ്ട്രീയ രംഗത്തും ചൂടുപിച്ച ചര്‍ച്ചകള്‍ക്കു വഴിവയ്ക്കും.

പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ ഹര്‍ജിയും പ്രതിപ്പട്ടികയിലുള്ള കസ്തൂരിരംഗ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയും ഉള്‍പ്പെടെ എല്ലാ ഹര്‍ജികളും ഒരുമിച്ചാവും സുപ്രീംകോടതി പരിഗണിക്കുക.

കേസ് അന്തമായി നീട്ടി വയ്ക്കുന്നതിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുമായി മുഖ്യമന്ത്രി പിണറായി വിജയനുണ്ടാക്കിയ ധാരണയെ തുടര്‍ന്നാണ് സി.ബി.ഐ ഒളിച്ചുകളിക്കുന്നതെന്നായിരുന്നു ആരോപണം. തെളിവുകള്‍ വിശദമായി പരിശോധിക്കാതെയാണ് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയെന്നാണ് സി.ബി.ഐ വാദിക്കുന്നത്.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് പുറമെ എ.എസ്.ജി കെ.എം നടരാജും എസ്.വി രാജുവും കേസില്‍ സി.ബി.ഐക്കു വേണ്ടി ഹാജരാകും. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് അറാമത്തെ കേസായാണ് നാളെ ലാവലിന്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത്. ബെഞ്ചില്‍ ജസ്റ്റിസുമാരായ കെ.എം ജോസഫ്, ഇന്ദിര ബാനര്‍ജി എന്നിവരെ പുതുതായി കഴിഞ്ഞ ദിവസം ഉള്‍പ്പെടുത്തിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍, കെ.മോഹന ചന്ദ്രന്‍, എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐയും ഹൈക്കോടതി വിധി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി പ്രതിപട്ടികയില്‍ തുടരുന്ന കസ്തൂരിരങ്കഅയ്യര്‍ ഉള്‍പ്പടെ മൂന്ന് ഉദ്യോഗസ്ഥരും സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button