തമിഴ്നാട്ടിലെ മൂന്ന് ജില്ലകളില്‍ പരിഭ്രാന്തി പരത്തി ഭീകരശബ്ദവും ഭൂകമ്ബത്തിന്സമാനമായ പ്രകമ്ബനവും. ശനിയാഴ്ച മയിലാടുതുറയ്, തിരുവരൂര്‍, കാരയ്ക്കല്‍ ജില്ലകളിലാണ് സംഭവം. പരിഭ്രാന്തരായ ആളുകള്‍ വീടുവിട്ട് പുറത്തേക്കോടി. അതേസമയംതന്നെ പ്രദേശത്ത് ഒരു വ്യേമസേന വിമാനം താഴ്ന്നുപറന്നതും ആളുകളെ പരിഭ്രാന്തിയിലാക്കി. ശനിയാഴ്ച രാവിലെ 8.15ഓടെ കുന്തളം, മയിലാടുതുറയ്, സിര്‍കായി, കൊള്ളിടം, േപാരായര്, തരങ്കംപാടി, സെമ്ബനാര്കോയില്, കാരയ്കല്‍, തിരുവരൂര്‍ നഗരങ്ങളില്‍ ഉഗ്രശബ്ദം കേള്‍ക്കുകയായിരുന്നു. പ്രദേശത്ത് ചെറിയ ഭൂചലനത്തിന് സമാനമായ പ്രകമ്ബനം അനുഭവപ്പെട്ടതായും പ്രദേശവാസികള്‍ പറഞ്ഞു.
നിരവധി സ്ഥലങ്ങളില്‍ കുളത്തിലെയും നദികളിലെയും ജലം മീറ്ററുകളോളം ഉയര്‍ന്നതായും പറയുന്നു. പ്രദേശവാസികള്‍ ഉടന്‍ തന്നെ പൊലീസ്, റവന്യൂ, ഫയര്‍ ഫോഴ്സ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. നിരവധിപേര്‍ സമൂഹമാധ്യമങ്ങളില്‍ തങ്ങളുടെ അനുഭവം പങ്കുവെച്ചു. എന്നാല്‍ സംഭവത്തിന്റെ യഥാര്‍ഥ വസ്തുത വ്യക്തമായിട്ടില്ല. വ്യോമസേന വിമാനത്തില്‍നിന്ന് ശബ്ദം വന്നതാകാമെന്നും ഭൂചലനമുണ്ടായതിന്റെ വിവരങ്ങളൊന്നുമില്ലെന്നും റവന്യൂ അധികൃതര്‍ പറഞ്ഞു.
Post Your Comments