COVID 19Latest NewsNewsIndia

മഹാരാഷ്ട്രയില്‍ ഇന്ന് 35,952 പേര്‍ക്ക് കോവിഡ്

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് 35,952 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത്‌ ഒരു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന എറ്റവും ഉയര്‍ന്ന പ്രതിദിനവര്‍ധനയാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,444 പേര്‍ കോവിഡ് മുക്തരായതായും ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി.

സംസ്ഥാനത്ത് 2,62,685 സജീവ കേസുകളാണ് ഉള്ളത്. മുംബൈയില്‍ മാത്രം ഇന്ന് 5,504പേര്‍ക്കാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 14 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് മുംബൈയില്‍ രോഗികളുടെ എണ്ണം അയ്യായിരം കടന്നിരിക്കുന്നത്. കഴിഞ്ഞ 75 ദിവസത്തിനിടെ മുംബൈയില്‍ കോവിഡ് രോഗികളുടെ വര്‍ധനവ് ഇരട്ടിയാണെന്ന് ആരോഗ്യവകുപ്പ് അറിയിക്കുകയുണ്ടായി.

മുംബൈ നഗരത്തില്‍ മാത്രം 40 കണ്ടെയ്ന്‍മെന്റ് സോണുകളാണ് ഉള്ളത്. 457 കെട്ടിടങ്ങള്‍ മുന്‍കരുതലിന്റെ ഭാഗമായി അടച്ചുപൂട്ടി. ഇതുവരെ 1,88,78,754 പേരെ പരിശോധനയ്ക്ക് അയച്ചതായും ഇതില്‍ 13.78 ശതമാനം പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചതായും ആരോഗ്യവകുപ്പ് പറയുന്നു. സംസ്ഥാനത്ത് ഇതുവരെ 26,00,833 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 22,83,037 പേര്‍ രോഗമുക്തരായിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button