KeralaLatest NewsNews

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം : കേരളത്തിൽ വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന കാറ്റും മഴയും ഉണ്ടായേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

Read Also : റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്പിൽ വന്‍ തീപിടിത്തം ; വീഡിയോ പുറത്ത്

മൂന്ന് മണിക്കൂറിനിടെ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം തൃശൂർ എന്നീ ജില്ലകളിൽ 40 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും നിർദ്ദേശത്തിൽ പറയുന്നു. ഉച്ചയ്ക്ക് 2 മണി മുതൽ 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിനുളള സാധ്യത കൂടുതലാണ്. മലയോര പ്രദേശത്തുള്ളവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥ വകുപ്പ് നിർദ്ദേശിക്കുന്നു.

ഉച്ച മുതലുളള സമയത്ത് ആകാശം മേഘാവൃതമാകുയാണെങ്കിൽ തുറസായ സ്ഥലങ്ങളിലും ടെറസിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button