ഉത്തരാഖണ്ഡ്: വിവാദ പരാമര്‍ശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്ത്. കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ലോക്ഡൗണ്‍ സമയത്ത് കൂടുതല്‍ റേഷന്‍ കിട്ടിയെന്നും അതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നാണ് മന്ത്രിയുടെ പരാമർശം. ‘10 കുട്ടികളുള്ളവര്‍ക്ക് 50 കിലോ ലഭിച്ചു. 20 കുട്ടികള്‍ക്ക് ഒരു ക്വിന്റലും. രണ്ട് കുട്ടികളുള്ളവര്‍ക്ക് 10 കിലോയും ലഭിച്ചു,’ ‘ആരെയാണ് ഇവിടെ കുറ്റപ്പെടുത്താന്‍ കഴിയുക. ഇപ്പോള്‍ നിങ്ങള്‍ അസൂയാലുക്കളായിരിക്കുന്നു. സമയമുണ്ടായിരുന്നപ്പോള്‍ നിങ്ങള്‍ രണ്ട് കുട്ടികളെ മാത്രം ഉണ്ടാക്കി. എന്തുകൊണ്ട് 20 കുട്ടികളെ ഉണ്ടാക്കിയില്ല,’ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ചോദിച്ചു. ഇതേ പ്രസംഗത്തില്‍ തന്നെ ഇന്ത്യ 200 വര്‍ഷം അമേരിക്ക ഭരിച്ചു എന്ന തെറ്റായ പ്രസ്താവനയും ഇദ്ദേഹം നടത്തിയിരുന്നു.
Read Also: ബിജെപി അധികാരത്തിൽ വന്നാൽ തൃണമൂൽ കോൺഗ്രസിന്റെ തെറ്റായ പ്രവർത്തനങ്ങൾക്കെതിരെ നടപടിയെടുക്കും; അമിത് ഷാ
എന്നാൽ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് കീറിയ ജീന്‍സ് ധരിക്കുന്ന സ്ത്രീകളെ പരിഹസിച്ചു കൊണ്ട് തിരത് സിംഗ് റാവത്ത് രംഗത്തെത്തിയത്. പുതിയ ട്രെന്‍ഡുകള്‍ അന്ധമായി പിന്തുടരുന്ന സ്ത്രീകള്‍ കീറിയ ജീന്‍സ് ധരിക്കുന്നതിലൂടെ അവരുടെ കുട്ടികള്‍ക്ക് എന്ത് മൂല്യമാണ് പകര്ന്നുനല്കുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വിവാഹിതരായ, കുടുംബവും കുട്ടികളുമുള്ള സ്ത്രീകള്‍ വരെ കീറിയ ജീന്സിടുന്നതായി തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവരൊക്കെ മക്കള്‍ക്ക് എന്ത് മൂല്യമാണ് പകര്‍ന്നു നല്കാന് പോകുന്നതെന്നും റാവത്ത് ചോദിച്ചു. സംസ്ഥാന ശിശു സംരക്ഷണ കമ്മീഷന് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവേയായിരുന്നു റാവത്തിന്റെ വിവാദ പരാമര്‍ശം.
Post Your Comments