പൊതുവേ ചഞ്ചലസ്വഭാവക്കാരാണെങ്കിലും ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ കൃത്യനിഷ്ഠയോടെ ചെയ്യുന്നതില്‍ വൈദഗ്ധ്യം പ്രകടിപ്പിക്കുന്നവരാണ് മകയിരം നക്ഷത്രക്കാര്‍. ശരീരപുഷ്ടിയും സൗന്ദര്യവുമുണ്ടായിരിക്കും. സ്വന്തം കാര്യം നോക്കിജീവിക്കുന്നതിനാല്‍ സ്വാര്‍ത്ഥമതികളെന്നും വിശേഷിപ്പിക്കാം.
സ്വപരിശ്രമത്താല്‍ ഉന്നതനിലവാരത്തില്‍ എത്തിച്ചേരും. നല്ല വീടും ദാമ്പത്യജീവിതവും ഇവരുടെ ലക്ഷ്യമായിരിക്കും. ഒരു കാലഘട്ടം വരെ ക്ലേശങ്ങള്‍ അനുഭവിച്ചേക്കാം. മാതൃപിതൃഭക്തരും ദൈവഭക്തരുമായിരിക്കും. കാഴ്ചയില്‍ ശക്തരാണെങ്കിലും കാര്യത്തില്‍ ദുര്‍ബലരായിരിക്കും. പെട്ടെന്ന് ആരേയും വിശ്വസിക്കുന്ന പ്രകൃതക്കാരാണ്. സ്ത്രീസമ്പര്‍ക്കം ഇവര്‍ക്ക് ചീത്തപ്പേരുണ്ടാക്കാനും ഇടയുണ്ട്.
മകയിരം നക്ഷത്രം ശുഭകാര്യങ്ങള്‍ ആരംഭിക്കുന്നതിനും വിവാഹം, പൂണൂല്‍ധാരണം എന്നീ സത്കര്‍മങ്ങള്‍ക്കും ശുഭകരമാണ്. സ്ത്രീകള്‍ ഭൂരിഭാഗവും സുന്ദരികളായിരിക്കും. സുഖഭോഗങ്ങളില്‍ അതിയായ താത്പര്യം പ്രകടിപ്പിക്കും. ശുദ്ധമനസ്ഥിതിയായതിനാല്‍ പെട്ടെന്ന് മനസമാധാനം നഷ്ടപ്പെടാനും ഇടയുണ്ട്. ഒരുകാര്യവും പെട്ടെന്ന് വിസ്മരിക്കാത്ത പ്രകൃതമായിരിക്കും. കാലതാമസമില്ലാതെ വിവാഹം നടക്കാനും ഭാഗ്യമുണ്ടാകും.
പട്ടാളം, യന്ത്രപ്പണികള്‍, മൃഗസംരക്ഷണം, എസ്‌റ്റേറ്റുകള്‍ എന്നിവയില്‍ വിജയിക്കും. തിമിരം, കിതപ്പ്, മോഹാലസ്യം, വായുകോപം എന്നിവ പെട്ടെന്ന് ബാധിച്ചേക്കാം.
തേങ്ങാക്കണ്ണുപോലെ തോന്നിപ്പിക്കുന്ന മൂന്നുനക്ഷത്രങ്ങള്‍ ചേര്‍ന്നതാണ് മകയിരം നക്ഷത്രം. ദേവത-ചന്ദ്രന്‍, ഗണം-ദൈവം, യോനി-സ്ത്രീ, ഭൂതം-ഭൂമി, മൃഗം-പാമ്പ്, പക്ഷി-പുള്ള്, വൃക്ഷം-കരിങ്ങാലി.
Post Your Comments