KeralaLatest NewsNewsIndia

അന്ധകാരത്തിൽ നടക്കുന്ന അനീതികൾ തടയാൻ, പ്രകാശ രൂപത്തിൽ പ്രത്യക്ഷനായ പരമശിവൻ; ശിവരാത്രി ആശംസകൾ നേർന്ന് ജേക്കബ് തോമസ്

ശിവരാത്രി ആശംസകൾ നേർന്ന് ജേക്കബ് തോമസ്

ഇന്ന് മഹാ ശിവരാത്രിയാണ്. ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളിൽ ഒന്നാണ് ശിവരാത്രി വ്രതം. മഹാവ്രതം എന്നറിയപ്പെടുന്ന ഈ അനുഷ്ഠാനം വർഷത്തിലൊരിക്കൽ മാത്രമാണ് വരാറ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം നിരവധിയാളികൾ ശിവരാത്രി ആശംസകൾ നേർന്ന് രംഗത്തെത്തി. ഇപ്പോഴിതാ, മുൻ ഡിജിപി ജേക്കബ് തോമസും ശിവരാത്രി ആശംസകൾ നേർന്നിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയായിരുന്നു ആശംസ അറിയിച്ചത്.

Also Read:ജോമോൻ മുതൽ ജോഫിൻ വരെ; ലിസ്റ്റിലേക്ക് രത്തീനയും- മമ്മൂട്ടി കൈപിടിച്ചുയർത്തിയ സംവിധായകർ

‘അന്ധകാരത്തിൽ നടക്കുന്ന അനീതികൾ തടയാൻ, പ്രകാശ രൂപത്തിൽ പ്രത്യക്ഷനായ പരമശിവന്റെ മുന്നിൽ കൈകൂപ്പികൊണ്ട്, ഏവർക്കും നന്മയുടെ കാലം നേരുന്നു. അരുവിപ്പുറം ശിവപ്രതിഷ്ഠയുടെ 133 ആം വാർഷികം കൂടിയായ ഇന്ന് വിശ്വനാഥൻ്റെ പേരിൽ ഏവർക്കും മഹാ ശിവരാത്രി ആശംസകൾ.’- ജേക്കബ് തോമസ് കുറിച്ചു.

ഭക്തിയോടുകൂടിയുള്ള വ്രതാനുഷ്ഠാനം അവനവന് മാത്രമല്ല ജീവിതപങ്കാളിയ്ക്കും ദീര്‍ഘായുസ്സുണ്ടാവാൻ ഉത്തമമാണ്. കുംഭമാസത്തിലെ കൃഷ്ണചതുർദ്ദശി തിഥിയിലാണ് ഈ വ്രതാനുഷ്ഠാനം. ഈ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്.

https://www.facebook.com/jacobthomasphd/posts/277230683773785

shortlink

Related Articles

Post Your Comments

Related Articles


Back to top button