കോട്ടയം : അയോധ്യയിലെ രാമക്ഷേത്രത്തില്‍ വാക്കുപാലിച്ചത് പോലെ ശബരിമലയിലും ബിജെപി നീതി നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കെ. സുരേന്ദ്രന് നയിക്കുന്ന വിജയയാത്രയ്ക്ക് കോട്ടയത്ത് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
Read Also : തുണിക്ക് മുകളിലൂടെ വാക്സിൻ എടുക്കുന്ന ചിത്രം : വിശദീകരണവുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ
പാർട്ടിക്ക് വേണ്ടി അഹോരാത്രം പ്രവർത്തിക്കുന്ന പ്രവർത്തകരും ബലിദാനികളുമാണ് ബിജെപിയുടെ ശക്തി. കേരളത്തിലെ നിരവധി ബലിദാനികൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടിയാണ് വിജയയാത്ര. കേരളത്തിൽ അക്രമ രാഷ്ട്രീയം അവസാനിച്ചിട്ടില്ലെന്നും രക്തം കൊണ്ടുള്ള രാഷ്ട്രീയം അവസാനിക്കണമെങ്കിൽ ബിജെപി അധികാരത്തിലെത്തണമെന്നും സ്മൃതി ഇറാനി പറഞ്ഞു.
രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് കേരളത്തിലേക്ക് ഓടിയൊളിച്ചു. 15 വർഷം അമേഠിയിലെ ജനതയെ രാഹുൽ വഞ്ചിച്ചു. കേരളത്തിലെത്തിയ രാഹുൽ ഗാന്ധി കമ്യൂണിസ്റ്റുകാർക്കെതിരെ നിലപാടെടുക്കുന്നില്ലെന്ന് പറഞ്ഞ സ്മൃതി അഴിമതിക്കാരായ കോൺഗ്രസിന് സംസ്ഥാന സർക്കാരിനെതിരെ അഴിമതി ആരോപണം നടത്താൻ എന്ത് അവകാശമാണുള്ളതെന്നും ചോദിച്ചു.
Post Your Comments