Latest NewsNewsIndia

ദിഷയും ഗ്രേറ്റയും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റിന്റെ ഉള്ളടക്കം പുറത്ത്

ടൂള്‍ കിറ്റിലെ ചില രഹസ്യങ്ങള്‍ പുറത്തുവിട്ട് ഡല്‍ഹി പൊലീസ്

ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേള്‍ക്കുന്ന ടൂള്‍ കിറ്റിലെ ചില രഹസ്യങ്ങള്‍ പങ്കുവെച്ച് ഡല്‍ഹി പൊലീസ്. ഗ്രേറ്റ ത്യൂന്‍ബെ ‘ടൂള്‍കിറ്റ്’ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെ യുഎപിഎ അനുസരിച്ചുള്ള നടപടിയുണ്ടാകുമോയെന്ന് ഭയന്ന് ട്വീറ്റ് ഡിലീറ്റ് ചെയ്യാന്‍ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവി ആവശ്യപ്പെട്ടതായി ഡല്‍ഹി പൊലീസ് പറയുന്നു. രേഖകളില്‍ ദിഷ രവിയുടെ പേരുണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ദിഷയുടെ  അഭ്യര്‍ത്ഥനയ്ക്കുശേഷമാണ് ഗ്രേറ്റ ട്വീറ്റ് പിന്‍വലിച്ചതെന്നും ഡല്‍ഹി പൊലീസ് പറയുന്നു. പിന്നീട് പരിഷ്‌കരിച്ച കിറ്റ് പങ്കുവച്ചുവെന്നും മാറ്റങ്ങള്‍ വരുത്തിയത് 22-കാരിയായ ദിഷയാണെന്നും പൊലീസ് പറയുന്നു.

Read Also : ദിഷ ചെറിയ കുട്ടിയെന്ന് പറയുന്നവരോട്, അജ്മൽ കസബിന് എത്രയായിരുന്നു വയസ്? ബുർഹാൻ വാനിക്കോ?- പ്രായത്തെ കൂട്ടുപിടിക്കല്ലേ

വാര്‍ത്താ ഏജന്‍സിയായ പിടിഐയോടാണ് ദിഷയും ഗ്രേറ്റയും തമ്മിലുള്ള  വാട്സ് ആപ്പ്  ചാറ്റിന്റെ ഉള്ളടക്കം ഡല്‍ഹി പൊലീസ് വെളിപ്പെടുത്തിയത്. ‘ഓകെ താങ്കള്‍ക്ക് ടൂള്‍കിറ്റ് ട്വീറ്റ് ചെയ്യാതിരിക്കാമോ, കുറച്ചുസമയത്തേക്ക് ഒന്നും പ്രതികരിക്കാതിരിക്കാന്‍ കഴിയുമോ, ഞാന്‍ അഭിഭാഷകരോട് സംസാരിക്കാന്‍ പോകുന്നു. എന്നോട് ക്ഷമിക്കണം, അതില്‍ നമ്മുടെ പേരുകളുണ്ട്. നമുക്കെതിരെ യുഎപിഎ ചുമത്താം’- ചാറ്റില്‍ പറയുന്നു.

യുഎപിഎ പ്രകാരമുള്ള നടപടിയുണ്ടാകുമോയെന്ന് ഭയന്നായിരുന്നു ദിഷയുടെ അഭ്യര്‍ത്ഥന . ഡല്‍ഹിയിലെ ഇടനിലക്കാരുടെ സമരത്തിന് അനുകൂലമായ സമൂഹമാധ്യമ പ്രചാരണത്തിന്റെ നടപടിക്രമങ്ങളാണ് ‘ടൂള്‍കിറ്റ്’ എന്ന പേരില്‍ പ്രചരിപ്പിച്ചത്. ‘ടൂള്‍കിറ്റ്’ എഡിറ്റ് ചെയ്യുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് ദിഷയ്ക്കെതിരായ കേസ്. രാജ്യേദ്രോഹം, മതസ്പര്‍ധ വളര്‍ത്തല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button