തഞ്ചാവൂര്‍: ഓടുനീക്കി കുരങ്ങന്മാര് തട്ടിക്കൊണ്ടുപോയ എട്ടു ദിവസം പ്രായമായ ഇരട്ട കുട്ടികളിൽ ഒരു കുഞ്ഞ് മരിച്ചനിലയില്‍. കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം.
ഇരട്ട പെണ്‍കുട്ടികള്‍ ഉറങ്ങിക്കിടന്നപ്പോള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ നീക്കിയാണ് കുരങ്ങന്മാര് കുഞ്ഞുങ്ങളെ കൈക്കലാക്കിയത്. മേല്‍ക്കൂരയില്‍ കുരങ്ങന്മാരെ കണ്ട കുഞ്ഞിന്റെ അമ്മ നിലവിളിച്ചു. പിന്നീടാണ് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടതായി മനസ്സിലായത്.
read also: ബിജെപി പ്രവര്‍ത്തകനെ ആക്രമിച്ച കേസിലെ പ്രതിയും സംഘവും പൊലീസുകാരെ ആക്രമിച്ചു , ഒരാൾക്ക് ഗുരുതരം
ഇവരുടെ നിലവിളികേട്ട് അയല്‍വാസികള്‍ ഓടിയെത്തി നടത്തിയ പരിശോധനയില്‍ മേല്‍ക്കൂരയില്‍നിന്ന് ഒരു കുട്ടിയെ ലഭിച്ചു. രണ്ടാമത്തെ കുട്ടിയെ വീടിന് സമീപത്ത് ജലാശയത്തില്‍നിന്ന് പിന്നീടാണ് ലഭിച്ചത്. രക്ഷപ്പെടുത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.
Post Your Comments