തിരുവനന്തപുരം: പ്രോട്ടോകോള്‍ ഓഫീസിൽ തീപിടുത്തം നടന്നതിന് പിന്നാലെ എത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെ സെക്രട്ടേറിയേറ്റിലേക്ക് കടത്തിവിട്ട സംഭവത്തില്‍ രണ്ട് സുരക്ഷാ ജീവനക്കാർക്ക് എതിരെ നടപടി. കെക്സോണില്‍ നിന്നും സുരക്ഷാ ഗാര്‍ഡുമാരായി എത്തിയ സുരേന്ദ്രന്.സി, സലീം.എസ് എന്നിവരെയാണ് പിണറായി സർക്കാർ പിരിച്ചുവിട്ടത്.
സെക്രട്ടേറിയേറ്റിലെ പ്രോട്ടോകോള്‍ ഓഫീസില്‍ തീപിടിച്ചത് മാധ്യമങ്ങളിലൂടെ അറിഞ്ഞ് കന്റോണ്‍മെന്റ് ഗേറ്റില്‍ എത്തിയ കെ.സുരേന്ദ്രനെ തടയാതെ സുരക്ഷാ ജീവനക്കാര്‍ കടത്തിവിട്ടതാണ് നടപടിയ്ക്ക് കാരണം.
മാധ്യമ പ്രവര്‍ത്തകരോട് കാര്യങ്ങള്‍ ചോദിച്ചറിയവേ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത എത്തി കെ.സുരേന്ദ്രനെയും കൂടിയുണ്ടായിരുന്ന ജില്ലാ പ്രസിഡന്റ് വി.വി.രാജേഷിനെയും അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്കി. മാധ്യമ പ്രവര്‍ത്തകരെ മുഴുവന്‍ ബലം പ്രയോഗിച്ച് പുറത്താക്കുകയും ചെയ്തു. തുടര്‍ന്നാണ് സുരക്ഷാ വീഴ്ച വരുത്തി എന്നാരോപിച്ച് ഇരുവര്‍ക്കെതിരെയും നടപടി തുടങ്ങിയത്.
Post Your Comments