കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയെ തോൽപിക്കാൻ മുസ്ലിം മതമൗലികവാദികളുമായി കൈകോർക്കാൻ സിപിഎം- കോണ്‍ഗ്രസ് സഖ്യം ഒരുങ്ങുന്നു. ഒവൈസിനേതൃത്വം നല്കുന്ന മുസ്ലീം മുന്നണിയെ കൂടെകൂട്ടാനാണ് സഖ്യത്തിൻ്റെ പ്രധാന ശ്രമം. ഈ നീക്കത്തിൻ്റെ ഭാഗമായി മുസ്ലീം ജനവിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള മതപണ്ഡിതന് അബ്ബാസ് സിദ്ധിഖിയെ ഇരു പാർട്ടിയായും നേതാക്കള്‍ സന്ദര്‍ശിച്ചു. അബ്ബാസ് സിദ്ധിഖിയെ തങ്ങള്‍ കേവലം മതനേതാവായിയല്ല കാണുന്നതെന്നാണ് സിപിഎം കൂടിക്കാഴ്ചയ്ക്ക് ശേഷം നല്കിയ വിശദീകരണം.
Also related: തോക്ക് ഉപയോഗിച്ച് പിറന്നാള്‍ കേക്ക് മുറിക്കുന്നതിന്റെ വീഡിയോ ഫെയ്സ്ബുക്കില്‍; യുവാക്കൾ പോലീസ് പിടിയിൽ
ബംഗാള്‍ ജനസംഖ്യയുടെ 30 ശതമാനം മുസ്ലീംമതസ്ഥരാണ്; അതുകൊണ്ട് തന്നെബംഗാളില് അബ്ബാസ് സിദ്ധിഖിയെ മുന്നിൽ നിർത്തി നേട്ടമുണ്ടാക്കാനാണ്
ഒവൈസിയുടെ ശ്രമം. ഇതിന്റെ ഭാഗമായി ഒവൈസിയും സിദ്ധിഖിയും തമ്മിലുള്ള ആദ്യഘട്ട ചര്‍ച്ചയും ദിവസങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞിരുന്നു. അതിനു ശേഷമാണ് കോണ്‍ഗ്രസ് സിപിഎം മുന്നണി നേതൃത്വം അബ്ബാസ് സിദ്ധിഖിയെ സന്ദര്‍ശിച്ചതെന്നാണ് ശ്രദ്ധേയം.ബംഗാളില്‍ ചോര്‍ന്ന് പോയ തങ്ങളുടെ വോട്ട് ബാങ്കിന് പകരമായി മുസ്ലീം ജനവിഭാഗത്തെ ഒപ്പം നിര്‍ത്തി തിരിച്ചുവരവിനാണ് സിപിഎം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് മതനേതാക്കളുമായുള്ള തിരക്കിട്ട ചര്‍ച്ചകള്‍.
Also related: നിങ്ങള്‍ ഒരു കാപ്പി പ്രേമിയാണോ? എങ്കിൽ ഈ കാര്യങ്ങൾ നിങ്ങള്‍ അറിഞ്ഞിരിക്കണം
കോണ്‍ഗ്രസ്, ഒവൈസി നേതൃത്വം നല്കുന്ന മുസ്ലീം മുന്നണി, ജെഎംഎം, മറ്റു ചെറുപാര്‍ട്ടികള്‍ എന്നിവരെ കൂടെക്കൂട്ടി തെരെഞ്ഞെടുപ്പ് നേരിടാനാണ് സിപിഎം പദ്ധതിയിടുന്നത്. കോണ്‍ഗ്രസുമായി സഖ്യത്തിന് നേരത്തേ തന്നെ സിപിഎം കേന്ദ്ര നേതൃത്വം ധാരണയുണ്ടാക്കിയിരുന്നു.
Post Your Comments