ഇന്ത്യ ലോകജനാധിപത്യത്തിന് മാതൃകയെന്ന് ലോകസഭാ സ്പീക്കർ ഓം ബിർള. ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയ മാന്യവും സൗന്ദര്യപൂർവ്വവുമാണെന്ന് അദ്ദേഹം പറഞ്ഞു. മേരിക്കയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ ഭരണകൈമാറ്റങ്ങളുടെ സുതാര്യതയെ ലോകസഭാ സ്പീക്കർ എടുത്തു പറഞ്ഞത്. പാർലമെന്ററി റിസർച്ച് ആന്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read: ഭീതി ഉയര്‍ത്തി കാക്കകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി
ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയും അധികാരകൈമാറ്റങ്ങളും ലോക ജനാധിപത്യത്തിനു തന്നെ മാതൃകയാണ്. ജനസംഖ്യ കൂടുതലുള്ള പശ്ചാത്തലത്തിലും തെരഞ്ഞെടുപ്പുകൾ വളരെ ഭംഗിയായി നടക്കുന്നു. താഴേത്തട്ടിലുള്ള തെരഞ്ഞെടുപ്പുകൾ മുതൽ ലോകസഭയിലേയും സംസ്ഥാനങ്ങളുടെ നിയമസഭകളുടേയും തെരഞ്ഞെടുപ്പ് പോലും വിജയകരമായി നടത്തപ്പെടുന്നു.
അധികാര കൈമാറ്റം സർവ്വ സമ്മതിയോടെ നടക്കുന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ സൗന്ദര്യമെന്നും ലോകസഭാ സ്പീക്കർ പറഞ്ഞു. ജനപങ്കാളിത്തത്തോട് കൂടിയാണ് ഓരോ നിയമസഭ തെരഞ്ഞെടുപ്പുകൾ പോലും നടക്കുന്നത്. ഈ പ്രക്രിയയിൽ രാജ്യം അഭിമാനിക്കുന്നു. ഗാന്ധിജി പറഞ്ഞപോലെ ഇന്ത്യയുടെ ആത്മാവ് ജീവിക്കുന്നത് ഗ്രാമങ്ങളിലാണെന്നതും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ അത് ദൃശ്യമാണെന്നും ഓം ബിർല വ്യക്തമാക്കി.
Post Your Comments