COVID 19Latest NewsNewsIndiaInternational

ബംഗ്ലാദേശും നേപ്പാളും മ്യാന്മറും ഇന്ത്യയുടെ വാക്സിൻ സ്വീകരിക്കും; ചൈനീസ് വാക്സിനായി കണ്ണ് നട്ട് പാകിസ്ഥാൻ

ചൈനീസ് വാക്സിന്റെ വരവും കാത്ത് പാകിസ്ഥാൻ

ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച കോവിഡ് വാക്‌സിനുകൾ സുഹൃദ് രാജ്യങ്ങൾക്ക് കയറ്റി അയക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. രാജ്യത്തെ ജനങ്ങൾക്ക് ആവശ്യമായ കോവിഡ് വാക്‌സിനുകൾ മാറ്റിവെച്ചതിന് ശേഷമാകും വിദേശ രാജ്യങ്ങൾക്ക് നൽകുകയെന്നും ഉന്നതതല വൃത്തങ്ങൾ അറിയിച്ചു. ബംഗ്ലാദേശും നേപ്പാളും മ്യാന്മറും ഇതു സംബന്ധിച്ച വിവരങ്ങൾ ഇന്ത്യയുമായി തേടിക്കഴിഞ്ഞു.

എന്നാൽ, പാകിസ്ഥാൻ ഇന്ത്യയെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. പാകിസ്ഥാൻ കാത്തിരിക്കുന്നത് ചൈനയുടെ വാക്സിനു വേണ്ടിയാണ്. ചൈനീസ് വാക്സിൻ സ്വീകരിക്കുമെന്ന് നേരത്തേ പാകിസ്ഥാൻ വ്യക്തമാക്കിയതുമാണ്. ഏതായാലും ഇന്ത്യയുടെ മുന്നേറ്റം പാകിസ്ഥാന് ചെറിയ അസ്വസ്ഥതകൾ അല്ല ഉണ്ടാക്കുന്നതെന്ന് വ്യക്തം.

Also Read: ഗെയില്‍ ഭൂമിക്കടിയിലെ ബോംബെന്ന് പ്രചാരണം നടത്തിയത് സിപിഎം; സര്‍ക്കാര്‍ ജനങ്ങളോട് മാപ്പുപറയണമെന്ന് ഉമ്മന്‍ ചാണ്ടി

സുഹൃദ് രാജ്യങ്ങൾക്ക് വാക്‌സിൻ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ആദ്യ 12 മില്ല്യൺ ഡോസ് നേപ്പാളിന് നൽകാനാണ് തീരുമാനം. ബംഗ്ലാദേശുമായും വാക്‌സിൻ വിതരണം സംബന്ധിച്ച് ഇന്ത്യ കരാർ ഒപ്പിട്ടിരുന്നു. ഫെബ്രുവരി ആദ്യത്തോടെ 30 മില്ല്യൺ കൊവിഷീൽഡ് വാക്‌സിൻ ഡോസുകളാണ് ബംഗ്ലാദേശിലേക്ക് കയറ്റി അയയ്ക്കാൻ തീരുമാനിച്ചിരിക്കുന്നത്. മ്യാന്മറും ഇന്ത്യയിൽ നിന്നും ആദ്യ ബാച്ച് വാക്‌സിൻ വാങ്ങുന്നതിനായി കരാർ ഒപ്പിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button